കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മാങ്കാവ് ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി മാങ്കാവ് പാലസ് റോഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട് ; കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മാങ്കാവ് ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി മാങ്കാവ് പാലസ് റോഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ .അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു .110-ാം വർഷത്തിലേക്ക് കടന്ന കാലിക്കറ്റ് അർബൻ ബാങ്ക് കേരളത്തിലെ ഏറ്റവും മികച്ച അർബൻ ബാങ്കുകളിൽ ഒന്നാണ്. 2024 – 25 സാമ്പത്തിക വർഷത്തെ ബാങ്കിന്റെ അറ്റലാഭം 2 .46 കോടി രൂപയാണ്. ഇടപാടുകാർക്ക് വേണ്ടി ബാങ്കിംഗ് മേഖലയിലെ നൂതന സാങ്കേതിക സൗകര്യങ്ങൾ നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടെന്ന് സി .ഇ .ഓ . രാഗേഷ് .പി. പറഞ്ഞു. ബാങ്ക് വൈസ് ചെയർമാൻ വിജയൻ .കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എം. സി അനിൽകുമാർ , കെ ഈസാ അഹമ്മദ്, എൻ. സി. മോയിൻകുട്ടി ,ബാങ്ക് മുൻ ചെയർമാൻ എ..ടി അബ്ദുള്ള കോയ ഭരണസമിതി അംഗങ്ങളായ സി. ബാലു, ബിജിലാൽ . ഓ.സദാശിവൻ, ഉമേഷ് കുമാർ അരങ്ങിൽ തുടങ്ങിയവർ സംസാരിച്ചു സി.ഇ.ഒ. രാഗേഷ് .പി. സ്വാഗതവും ശാഖാ മാനേജർ ഫിറോസ് കെ പി നന്ദിയും പറഞ്ഞു.