ആറന്മുളയിലേതു പോലെ അടയ്ക്കാപുത്തൂരിനുമുണ്ട്സ്വന്തമായൊരു പൈതൃക ക ണ്ണാടി പ്രോത്സാഹിപ്പിക്കുവാനും, പരസ്യങ്ങൾ ചെയ്യുവാനും ആരുമില്ലാത്തതുകൊണ്ടാണ് ‘അടയ്ക്കാപുത്തൂർ കണ്ണാടിയുടെ’ പെരുമ അറിയപ്പെടാതെ പേയത്. സവിശേഷതകൾ ഏറെ നിറഞ്ഞ അടയ്ക്കാപുത്തൂർ കണ്ണാടിയുടെ നിർമ്മാണത്തിൽ പോലുമുണ്ട് ഏറെ പ്രത്യേകതകൾ, കരിമണ്ണും, ഓടും, ചകിരിയും ചേർത്ത് കരു ഉണ്ടാക്കലാണ്…
Category: ARTICLE
ബോക്സിങ് ഗ്രാമത്തെ സൃഷ്ടിച്ച ദ്രോണാചാര്യർ
ഒരു തലമുറയുടെ ആവേശം ഒരു ഗ്രാമത്തിന്റെ ഗുരുനാഥൻ എന്നതിലുമുപരി പൂളാടിക്കുന്നെന്ന കൊച്ചു ഗ്രാമത്തെ ഏവർക്കും സുപരിചിതമാക്കിയ കൈ കരുത്തിന്റെ കലാകാരൻ അതായിരുന്നു പുത്തലത്ത് രാഘവൻ. അപരനെ മൂക്കിനിടിച്ചു നിലം പരിശാക്കുന്ന ബോക്സിങ് എന്ന കായിക ഇനത്തെ ഒരു ഗ്രാമത്തിന്റെ പ്രിയപ്പെട്ട വിനോദവും…
വിദ്യാഭ്യാസത്തിൽ മറന്നു പോകുന്ന ചിലത്
വിദ്യാഭ്യാസം എന്ന വാക്കിന്റെ അർഥം തന്നെ വിദ്യ അഭ്യസിക്കുക എന്നതാണ്. സ്‌കൂളുകളിൽ നിന്നാണോ നമ്മൾ വിദ്യ അഭ്യസിക്കുന്നത്? അല്ല. ഒരു കുഞ്ഞു പിറന്നു വീഴുന്ന അന്ന് മുതൽ അവൻ വിദ്യ അഭ്യസിച്ചു വരുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും എന്ത് ചെയ്യണം ചെയ്യരുത്…
Edu Gems: Shaping Future-Ready Learners with Skills that Matter
In a world swiftly shaped by technology, steps forward as a pioneering education initiative from the minds behind Classical Gems Academy of Arts. With a vision to empower learners beyond…
മാമ്പഴ മധുരം പകർന്ന് ഒരു ഗ്രാമം
ഉറുമ്പു കടിയേൽക്കുന്ന മാവിൻ ചോട്ടിൽ കാത്തു കാത്തു കിടന്ന മദ്ധ്യവേനലവധിക്കാലം..മധുരവും പുളിയും നിറയുന്ന മാമ്പഴക്കാലമില്ലാത്തൊരു ഓർമ്മ മലയാളിക്കന്യമാണ്… മാമ്പഴരുചികളെ ഹൃദയത്തോട് ചേർത്തുവച്ചൊരു ബാല്യത്തിലേക്ക് ഒരിക്കലെങ്കിലും ഓടിച്ചെല്ലാത്തവരുണ്ടോ ? ഓർമ്മകളിലാകെ അത്രയേറെ പടർന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും, ഓരോ മാമ്പഴക്കാലവും. കണ്ടും…
വായനയുടെ സുവിശേഷങ്ങൾ..
(ഒരു സാദാ വീട്ടമ്മ മുതൽ ഉമ്പർട്ടോ എക്കോ വരെ..) മുജീബ് ആർ അഹ്‌മദ് വായനയുടെയും മാറ്റങ്ങൾ പുതിയ ആകാശങ്ങളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതിന്ന് പകരമായി വായനയുടെ മരണം പ്രതീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ് യഥാർത്ഥത്തിൽ അക്ഷന്തവ്യമായ അപരാധമാകുന്നത്. ഇത്തരമൊരു ചിന്തയോട് ചേർത്ത് വെയ്ക്കാവുന്ന ചോദ്യം തന്നെയാണ്…
സാബുവിന്റെ ഏദൻ തോട്ടം
കോഴിക്കോട്, ചങ്ങരോത്ത്, രണ്ടു പ്ലാക്കൽ സാബു തന്റെ 4 ഏക്കർ കൃഷിയിടം വിവി ധ കൃഷികളാൽ മനോഹരമാക്കിയിട്ടുണ്ട്. 240 തെങ്ങുകൾ, 60 ജാതി മരങ്ങൾ, 400 കവുങ്ങുകൾ, 400 കുരുമുളക് എന്നിവ നന്നായി ഫലം തരുന്നു. കൂടാതെ 350 വാഴകളും, ഒട്ടും…
കപ്പലുകളുടെ ശവപ്പറമ്പ്
സമുദ്രം പോലെ പരന്നു കിടക്കുന്ന മണൽപ്പരപ്പിനെ മറികടക്കാൻ ഒട്ടകങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാകാം, അവയ്ക്ക് മരുഭൂമിയിലെ കപ്പലുകളെന്ന വിശേഷണം ലഭിച്ചത്. എന്നാൽ ഉസ്ബക്കിസ്ഥാനിലെ ഒരു മരുഭൂമിയിലുള്ളത് കടലു താണ്ടാൻ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന യഥാർഥ കപ്പലുകൾ തന്നെയാണ്. കപ്പലുകളുടെ ശവപ്പറമ്പു പോലെ മരുഭൂമിയുടെ അങ്ങിങ്ങായി…
ഒരു ദേശം, കാലത്തിനോട് ചോദിക്കുന്നു..’എന്നാൽ പിന്നെ ഇത് നേരത്തെയാകാമായിരുന്നില്ലേ?’
2023 ഒക്ടോബർ 15 സമയം വൈകുന്നേരം 6 മണി, സായം സന്ധ്യ. മുംബൈയിലെ ജാഗ രൺ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാര വേദി. നിറഞ്ഞസദസ്സ്. പ്രഗൽഭരാൽ സമ്പന്നം. പുരസ്കാര പട്ടികയിൽ റാണി മുഖർജി, സന്തോഷ് ശിവൻ ഉൾപ്പെടെ ലബ്ധപ്രതിഷ്‌ഠരായ പ്രതിഭകൾ. നിറഞ്ഞു കവിഞ്ഞ,…
ഗാമ അത്ര കേമനായിരുന്നോ?
സുഗന്ധ വ്യഞ്ജനങ്ങൾക്കും സുവിശേഷ വേലക്കുമായി വാസ്കോഡ ഗാമ 1498 മെയ് 27ന് കോഴിക്കോട് കാല് കുത്തിയത് ഇന്ത്യാ ചരിത്രത്തെ തന്നെ മാറ്റി മറിച്ച, വിദേശാധിപത്യത്തിനു വഴി തുറന്ന സംഭവമാണ്. ആധുനിക നാവിക സങ്കേതങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് മൺസൂൺ കാറ്റിൻ്റെ ചുവട്…