എമ്പുരാൻ റിലീസ് തീയതി

പ്രിഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 27ന് ചിത്രം റിലീസ് ചെയ്യും. സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത് മോഹൻലാൽ.

കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊടുവിൽ കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഇന്ന് മുതൽ ജോലിക്ക് കയറേണ്ടതില്ലെന്ന് വ്യക്തമാക്കി വൈസ് ചാൻസലർ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക…

നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി

സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി. റേഷൻ ഡിസംബർ 3 വരെ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ഡിസംബർ 5 മുതൽ…

ഡിസംബറിലെ പ്രധാന ദിവസങ്ങൾ

വർഷത്തിൻ്റെ അവസാന മാസമാണ് ഡിസംബർ, ദേശീയമായും അന്തർദേശീയമായും ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്ന വിവിധ സുപ്രധാന ദിനങ്ങൾ ഡിസംബർ മാസത്തിലുണ്ട്. വിവിധ മത്സര പരീക്ഷകളിൽ ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള ദിവസങ്ങളും തീയതികളും പതിവായി ചോദിച്ചിക്കാറുണ്ട്. 2024 ഡിസംബർ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ മനസിലാക്കാം.…

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കേന്ദ്ര കലാവസ്ഥ കേന്ദ്രം പ്രത്യേകമായി അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.…

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു. ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍…

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്സിനോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്താണ്പിന്നീട് മലപ്പുറത്തെ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിലും…

മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ നിലനിൽക്കുന്ന അനാചാരങ്ങൾ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ വിതറുന്നതും അടക്കമുളള കാര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനായി തീർത്ഥാടകർക്കിടയിൽ പ്രചാരണം നടത്താനും ബോർഡ് തീരുമാനിച്ചു.ശബരിമല സന്നിധാനത്തും മാളികപ്പുറത്തും…

മോർച്ചറിയിൽ ഇൻക്വസ്റ്റിന് സ്ഥലമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിൽക്കാൻ പോലും സ്ഥലമില്ലാത്ത കുടുസുമുറിയിലാണ്…

ബി.എസ്.എന്‍.എല്‍. സിം ഇനി യു.എ.ഇ.യിലും

നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം, അതിനായി പ്രത്യേക റീചാര്‍ജ്ജ് മാത്രംചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് ഇന്റര്‍നാഷണല്‍ സിംകാര്‍ഡിലേക്ക് മാറേണ്ടി വരുന്ന സ്ഥിതിയാണ് ഒഴിവായത്. രാജ്യത്ത് ആദ്യമായി…