തിരുവനന്തപുരം | പിഎം ശ്രീയിൽ അനുനയ നീക്കത്തിന് ഒരുങ്ങി സിപിഎം. തിങ്കളാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ സിപിഎം തീരുമാനിച്ചു. പതിവായി വെള്ളിയാഴ്ച ചേരുന്ന യോഗമാണ് തിങ്കളാഴ്ച അടിയന്തരമായി ചേരുന്നത്.
വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കൂടാനുള്ള തീരുമാനമുണ്ടായത്.
പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും. പിഎം ശ്രീയിൽ കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക ബേബി യോഗത്തിൽ അറിയിക്കും. തിങ്കളാഴ്ച സിപിഐ എക്സിക്യൂട്ടിവ് യോഗവും ചേരുന്നുണ്ട്.
