
തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തടയാൻ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിക്കും. എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി ലിറ്ററിന് 329 രൂപ നിരക്കിൽ വിതരണം ചെയ്യും
അയൽ സംസ്ഥാനങ്ങളിലെ വിതരണക്കാരെ സപ്ലൈകോയുടെ ടെൻഡറിൽ പങ്കെടുക്കാൻ അനുവദിക്കാൻ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടെൻഡർ നടപടികൾ നാളെ ആരംഭിക്കും. 21ന് കൊച്ചി സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ വിതരണം എങ്ങനെ വേണമെന്ന് അന്തിമ തീരുമാനമെടുക്കും. വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 450 രൂപവരെയാണ് പൊതുവിപണിയിൽ വില. ഓണക്കാലത്ത് വിപണി ഇടപെടൽ ശക്തമാക്കുന്നതു സംബന്ധിച്ച് 21ന് മുഖ്യമന്ത്രിയുമായി ചർച്ചനടത്തും.സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന്420–450രൂപവരെയാണ് വില.ഓണക്കാ ലത്ത് 15–20 ലക്ഷം ലിറ്റർ എണ്ണ സപ്ലൈകോ വഴി വിറ്റഴിക്കപ്പെടുമെന്നാണ് കരുതുന്നത്.ഓണക്കാലത്ത് വിപണി ഇടപെടൽ ശക്തമാക്കുന്നനടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. 21ന് മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും.