കോഴിക്കോട്: കൂടരഞ്ഞി കോഫി ബോർഡ് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കൃഷി ഓഫീസറുടെ സഹകരണത്തോടെ
കാപ്പി കർഷക സെമിനാർ സംഘടിപ്പിക്കുന്നു.ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച കുളിരാമുട്ടി മണിമലത്തറപ്പിൽ ഫാം സ്റ്റഡില്‍ വച്ച് ഉച്ചക്ക് 1.30 മണി മുതൽ കാപ്പി കൃഷി, അനുബന്ധ കാര്യങ്ങളെയും കുറിച്ച് വിദഗ്ധർ നയിക്കുന്ന കാർഷിക സെമിനാർ നടത്തപ്പെടുന്നു.കാപ്പി കൃഷി ചെയ്യുന്ന കർഷകർക്കും ,കാപ്പി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണെന്ന് കൂടരഞ്ഞി കൃഷി ഓഫീസറും,
കൽപ്പറ്റ കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 7012159897