ന്യൂഡല്‍ഹി:രാജ്യത്ത്കോവിഡ് കേസുകള്‍ 6000 നു മുകളില്‍. ആക്റ്റീവ്കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കേ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട്ചെയ്തത്.കര്‍ണാടകയില്‍ രണ്ടു മരണവും തമിഴ്‌നാട്ടില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്. ഞായറാഴ്ച മാത്രം 1950 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്ചെയ്തത്.ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹിഎന്നീസംസ്ഥാനങ്ങളാണ്തൊട്ടുപിന്നിലുള്ളത്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെരോഗബാധിതരുടെ എണ്ണം 686 ആയി. JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ്ഇന്ത്യയില്‍നിലവില്‍ കോവിഡ്കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ്കണ്ടുവരുന്നത്.ആശങ്കപ്പെടേണ്ടസാഹചര്യമില്ലെന്നും ജാഗ്രതപാലിക്കണമെന്നും ഡബ്യൂ എച്ച് ഒ അറിയിച്ചു.