നൃത്തത്തെ കലയായി മാത്രമല്ല ഡോ. പ്രിയ മേനോൻ എന്ന നൃത്താദ്ധ്യാപിക കാണുന്നത് മറിച്ച് മനസുഖവും ശരീര സുഖവും ഒരുമിച്ച് നൽകുന്ന കൈത്താ ങ്ങായാണ്. ഡാൻസ് തെറാപ്പിയിലൂടെ ഡിപ്രഷൻ പോലുള്ള മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് രാമനാട്ടുകരയിലെ ഗൗരീശങ്കരം എന്ന സ്ഥാപനത്തിലൂടെ ഈ കലാകാരി. ക്യാൻസർ പോലുള്ള രോഗങ്ങൾ ഉള്ളവരും ഇവിടെ ആശ്വാസത്തിനായി എത്താറുണ്ട്.

സ്വന്തം ജീവിതത്തിൽ നിന്നുള്ള അനുഭവപാഠങ്ങളി ൽ നിന്ന് ഡാൻസ് തെറാപ്പി എന്ന കണ്ടെത്തലിൽ എത്താൻ കഴിഞ്ഞു എന്നതാണ് ഈ നൃത്താദ്ധ്യാപികയെ വ്യത്യ സ്‌തയാക്കുന്നത്. കുട്ടിക്കാലം മുതൽ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് പ്രിയ വളർന്നത്. മദ്യത്തിനടിമയായിരുന്ന അച്ഛൻ നാട് വിട്ട ശേഷം അമ്മാവന്റെ വീട്ടിലാണ് പ്രിയ അമ്മയോടൊപ്പം താമസിച്ചത്. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചിരുന്ന പ്രിയക്ക് സ്‌കൂൾ അദ്ധ്യാപകരാണ് പലപ്പോഴും കൈതുണയായി എത്തിയത്. ജീവിതത്തിൽ പ്രതീക്ഷകൾ തിരികെ പിടിച്ചത് അവരിലൂടെയായിരുന്നു. മൂന്നാം ക്ലാസ്സു മുതൽ നൃത്തം അഭ്യസിച്ചു വന്ന ഈ പ്രതിഭ പിന്നീട് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന വി ജേഷ് എന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ച ശേഷവും നൃത്തത്തിൽ ഉപരിപഠനം തുടർന്നു. എന്നാൽ ആ ഭാഗ്യം അധികകാലം നീണ്ടു നിന്നില്ല. ഒരു വാഹനാപ കടത്തിൽ അവർക്ക് ഭർത്താവിനെ നഷ്ടമായി. ഗർഭിണിയായിരുന്ന പ്രിയ ടീച്ചർ പ്രതീക്ഷകൾ പൂർണ്ണമായും നഷ്ടപ്പെട്ട് വിഷാദാവസ്ഥയിലെത്തിയ ഘട്ടത്തിലാണ് നൃത്തത്തെ അതിജീവനോപാധിയാക്കാൻ തീരുമാനിച്ചത്. ന്യ ത്തം തിരിച്ചു നൽകിയ ജീവിതത്തിലൂടെ’ഗൗരി ശങ്കരം’ എന്ന സ്ഥാപനം തുടങ്ങുവാനും ‘ക്ലാസിക്കൽ ഡാൻസ് ആൻഡ് ഡാൻസ് തെറാപ്പി’ എന്ന വിഷയത്തിൽ പഠനം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കുവാനും അവർക്ക് സാധിച്ചു. നൃത്തവും മനശാസ്ത്രവും മൂന്ന് വയസ്സുമുതൽ എഴുപത്തിമൂന്ന് വയസ്സ് വരെയുള്ളവർ പ്രിയയുടെ ശിഷ്യഗണത്തിലുണ്ട്. നൃത്തം ആധികാരികമായി പഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങൾമനസ്സിലാക്കി അതിനനുസരിച്ചുള്ള ശാരീരിക മുറകളും നൃത്തപഠനവുമാണ് നൽകിവരുന്നത്. ഇതുകൂടാതെ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കൗൺസിലിംഗ് സൈക്കോളജിയിൽ അഡ്വാൻസ്‌ഡ് ഡിപ്ലോമ കരസ്ഥമാക്കിയ ടീച്ചർ കൗൺസിലിംഗും നൽകിവരുന്നുണ്ട്.
തളർന്നിരിക്കുന്ന മനസ്സിനെ നൃത്തത്തിലൂടെ ഉണർത്തുകയെന്നതാണ് പ്രിയ ടീച്ചറുടെ സൂത്രവാക്യം. ജീവിത പ്രശ്‌നങ്ങൾ കാരണം മാനസിക സമ്മർദ്ദത്തിൽ കഴി യുന്നവരുടെ ശരീരത്തെ ഉണർത്തുകയാണ് ആദ്യപടിയായി ചെയ്യുന്നത്. ചില ശാരീരിക അഭ്യാസങ്ങൾ ചെയ്യിച്ച ശേഷം നൃത്തത്തിലേയ്ക്ക് കടക്കും. കലയെ ശരീരത്തി ലേയ്ക്കും മനസ്സിലേയ്ക്കും സന്നിവേശിപ്പിച്ച് മനസ്സിൽ മറ്റൊരു ചിന്തകൾക്കും ഇടം നൽകാതിരിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഒപ്പം സമ്മർദ്ദത്തെ ലഘൂകരിക്കാൻ യോഗാസനങ്ങളും അഭ്യസിപ്പിക്കുന്നു

ബൈലാറ്ററൽ സ്റ്റിമുലേഷൻ എന്ന മനശാസ്ത്ര തത്വമനുസരിച്ചാണ് പ്രിയ നൃത്ത പരിശീലനം നൽകുന്നത്. ശരീരത്തിന്റെ വലതു ഭാഗവും ഇടതുഭാഗവും പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ തലച്ചോറിൻ്റെ വലതു ഭാഗവും ഇടതു ഭാഗവും കൂടുതൽ ക്രിയാത്മകമാകുകയും വിഷാദാവസ്ഥയെ മറികടക്കാൻ ഇത് സഹായിക്കുകയും ചെയ് ന്നു. തലച്ചോറിൽ സെറോട്ടോണിൻ പോലുള്ള രാസവസ്‌തുക്കളുടെ നിർമ്മാണതോത് കുറയ്ക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിൻ്റെ കാരണം. സമ്മർദ്ദം നിയന്ത്രി ക്കുന്നതോടൊപ്പം മാനസിക ഉല്ലാസവും ഇത് പ്രദാനം ചെയ്യുന്നു. കലയോടുള്ള അഗാധമായ സമർപ്പണ ബോ ധം, മറ്റെന്തിനെയും നേരിടാൻ മനസിനെ പ്രാപ്‌തമാക്കു ന്നു. വർഷങ്ങളായി വലതു വശം മാത്രം ഉപയോഗിച്ചതു മൂലവും ഇടതുവശത്തിൻ്റെ ഉപയോഗം കുറഞ്ഞതുമൂലവുമുള്ള പ്രശ്‌നങ്ങളാണ് അറുപത് വയസ്സ് കഴിഞ്ഞവരി ൽ സാധാരണയായി കണ്ടുവരാറുള്ളത്. വേദന, കടച്ചി ൽ, തുടങ്ങിയവയാണ് ഇത്തരക്കാരുടെ പ്രശ്‌നം. അതു കുറയ്ക്കാനായി പ്രിയ ടീച്ചർ പ്രത്യേകം പരിശനങ്ങളാ ണ് നൽകി വരുന്നത്. വിഷാദം പോലുള്ള മാനസിക പ്ര ശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് തുടർച്ചയായുള്ള തെറാപ്പിയും ടീച്ചർ നൽകുന്നു. സ്ത്രീകളിൽ കണ്ടു വരുന്ന സ്പോണ്ടിലൈറ്റിസ്, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കഴിയുന്നതിലുള്ള സന്തോഷം കൂടി ഈ കലാകാരി പങ്കുവെക്കുന്നു. ഒപ്പം ക്യാൻസർ പോലുള്ള രോഗത്തെ നേരിടുന്നവർക്കൊപ്പം സമയം ചിലവ ഴിക്കുവാനും ശ്രമിച്ചുവരുന്നു.
ഡാൻസ് തെറാപ്പിയും പുതിയ സാധ്യതകളും
പുനരധിവാസ മേഘലയിൽ ഡാൻസ്മെറാപ്പി കൂടുതലായി നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഡോ. പ്രിയ മോനോൻ. സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള സംരക്ഷണകേന്ദ്രങ്ങളിലെ പ്രായമായവർക്കും യുവതി കളിലേയ്ക്കുമെല്ലാം തെറാപ്പിയുടെ ഗുണഫലം എത്തിയ്ക്കണമെന്നാണ് ഈ കലാകാരി ആഗ്രഹിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ അത്തരം പ്രവർത്തനങ്ങൾ തുടങ്ങാൻ മേലധികാരികൾ ത യ്യാറാണെങ്കിൽ അതുമായി സഹകരിയ്ക്കുന്നതിൽ സ ന്തോഷം മാത്രമാണുള്ളതെന്ന് പ്രിയടിച്ചർ പറയുന്നു. ജയിൽ പോലുള്ള സ്ഥാപനങ്ങളിലും തെറാപ്പിയുടെ ഗു ണവശങ്ങൾ എത്തിയ്ക്കാൻ സാധിച്ചാൽ അത് അവിടുത്തെ അന്തേവാസികളിൽ കുറ്റവാസന കുറയ്ക്കുന്നതി നും, അവരുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനും സഹായകരമാകുമെന്നതിൽ സംശയമില്ല