ഒരു പുതുവർഷവും കൂടി പിറന്നു കഴിഞ്ഞു ഓരോ പുതുവർഷവും കടന്നുവരുന്നത് പ്രത്യാശകളിലേക്കുള്ള വാതിൽ തുറന്നുകൊണ്ടാണ് പുതുവർഷത്തിലേക്ക് പ്രതീക്ഷയുടെ കൈപിടിച്ച് പ്രവേശിക്കുമ്പോൾ ,ഞങ്ങളും ഒരു പുതിയ ചുവടുവെയ്പ്പിന്ന് ഒരുങ്ങുകയാണ്.കനമേറിയ ഒരു വാർഷിക പതിപ്പ്.നൂറിലധികം പേജുകളിൽ ഏറെക്കുറെ നവാഗതരായ എഴുത്തുക്കാരെ അണിനിരത്താൻ സാധിച്ചു എന്നതിൽ ചാരിഥാർഥ്യമുണ്ട്. വായന മരിക്കുന്നു അല്ലെങ്കിൽ അച്ചടി മാധ്യമത്തിൻ്റെ ഭാവി ഇരുളടയുന്നു തുടങ്ങിയ വാദങ്ങളെ ഞങ്ങൾ പൂർണ്ണമായി നിരാകരിക്കുകയാണ്. സമൂഹമാധ്യമങ്ങളുടെ കടന്നുവരവും സാങ്കേതികവിദ്യയുടെ പുരോഗതിയും നൂതനമായ മറ്റു വാർത്താവിനിമയ സങ്കേതങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും അച്ചടിച്ച വാക്കുകളുടെ വിശ്വാസ്യത ഒരു അടയാളപ്പെടുത്തൽ തന്നെയാണ്. പല പ്രതിസന്ധികളും അച്ചടി മാധ്യമങ്ങളെ ബാധിച്ചിട്ടു ണ്ടെങ്കിലും വായന മലയാളിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്.
ആരാലും അറിയപ്പെടാതിരിക്കുകയും എന്നാൽ അവനവൻ്റെ സ്വപ്നങ്ങൾ പൊരുതി നേടുകയും അതാത് മേഖലകളിൽ ആത്മസമർപ്പണം നടത്തുകയും ചെയ്യുന്ന ഒത്തിരി പ്രതിഭകളെ വ്യക്തികളെ അക്ഷര കൈരളിക്ക് മുന്നിൽ ഞങ്ങൾക്കു അവതരിപ്പിക്കാൻ സാധിച്ചു. ഇന്റർവ്യൂ ആയാലും ലൈഫ് സ്റ്റോറി കോളം ആയാലും ലേഖനങ്ങളും കഥാ കവിതകൾ ആയാലും പരിഗണിക്കാവുന്ന ഏതെങ്കിലും വിധത്തിൽ ഒരു പോസറ്റീവ് തലം അതിനുണ്ടെങ്കിൽ ഞങ്ങളിലേക്കെത്തുന്ന സർഗ്ഗാത്മക സൃഷ്ടികളെയും കലാകാരന്മാരെയും അവതരിപ്പിക്കാനും പരിചയപ്പെടുത്താനും ന്യൂസ് ടൈംന്ന് എന്നും സന്തോഷമേയുള്ളു അതിന്റെ ഫലമായി അഭിമാനിക്കാവുന്ന ചില അംഗീകാരങ്ങൾക്കും നിമിഷങ്ങൾക്കും കാരണമാവാനും സാക്ഷിയാവാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.അംഗീകാരങ്ങൾ വ്യക്തിഗതമായിരുന്നെങ്കിൽ പോലും അത് ഏറ്റു വാങ്ങിയവരെ പോലെ തന്നെ ഞങ്ങളും നെഞ്ചേറ്റിയ,അഭിമാന മുഹൂർത്തങ്ങളാണ്.
2022 ൽ മികച്ച ചലച്ചിത്ര ലേഖകനുള്ള എ.ടി ഉമ്മർ പുരസ്കാരം മുജീബ് ആർ അഹ്മദ് ന്ന് ലഭിച്ചതും, 2023 ൽ പ്രേംനസീറിനെ കുറിച്ച് ന്യൂസ് ടൈമിൽ എഴുതിയ “:മനുഷ്യനെ അറിഞ്ഞ നായകൻ ” എന്ന ലേഖനത്തിന് പ്രേംനസീർ പുരസ്കാരത്തിന്ന് ഡോ.എലൈൻ അർഹയാക്കിയതും ന്യൂസ് ടൈം കുടുംബത്തിലെ അവിഭാജ്യ കണ്ണികൾ ആയിരുന്നു എന്നതും സന്തോഷത്തിന്. മാറ്റേകുന്നതാണ്
2024 ലേക്ക് കാലെടുത്തു വെക്കുമ്പോൾ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്കു മുന്നേറാം. ആശ്വാസത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നല്ല ദിനങ്ങൾക്ക് വേണ്ടി ആകട്ടെ നമ്മുടെ പ്രാർത്ഥന
എല്ലാ പ്രിയ വായനക്കാർക്കും പുതുവത്സരാശംസകൾ
Managing Editior
Ragesh Sankar ,Puthalath