ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്നെന്ന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്റ് കമ്മീഷണർ മാർഗ നിർദേശം പുറത്തിറക്കി.
പത്രക്കടലാസുകളിൽ ലെഡ് പോലെയുള്ള രാസവസ്തുക്കൾ അടങ്ങിയതിനാൽ ഇവ നേരിട്ട് ഭക്ഷണത്തിൽ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിർദേശത്തിലുണ്ട്. രോഗവാഹികളായ സൂക്ഷ്‌മജീവികൾ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.അതുപോലെ തന്നെ എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോഗിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ നിർദേശിച്ചു.