
വിദ്യാഭ്യാസം എന്ന വാക്കിന്റെ അർഥം തന്നെ വിദ്യ അഭ്യസിക്കുക എന്നതാണ്. സ്‌കൂളുകളിൽ നിന്നാണോ നമ്മൾ വിദ്യ അഭ്യസിക്കുന്നത്? അല്ല. ഒരു കുഞ്ഞു പിറന്നു വീഴുന്ന അന്ന് മുതൽ അവൻ വിദ്യ അഭ്യസിച്ചു വരുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും എന്ത് ചെയ്യണം ചെയ്യരുത് എന്ന അവബോധം കുടുംബങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മനസിലാക്കുന്നു. ഒരു തരം അഭ്യസിക്കൽ. ഒരു മനുഷ്യൻ്റെ ശാരീരികവും മാനസികവും ഭൗതികവും അദ്ധ്യാത്മികവുമായ ഒരു സർഗ്ഗ പ്രക്രിയയാണ് അല്ലെങ്കിൽ സൃഷ്ടിപരമായ ഒരു പ്രക്രിയയാണു് വിദ്യാഭ്യാസം കൊണ്ട് അർഥമാക്കുന്നത്. അത് കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്നു. നമ്മുടെ വിദ്യാഭ്യാസം എത്ര കണ്ട് ആരോഗ്യകരമാണ് അനാരോഗ്യകരമാണ് എന്ന് ചി ന്തിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തേണ്ട ആവശ്യകത ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
ഉന്നത വിജയം നേടുക, എ പ്ലസുകൾ വാരിക്കൂട്ടി വിജയ ശതമാനം ഉയർത്തുക എന്ന വികാരത്തിലേക്ക്അധ്യാപനം ചുരുങ്ങി പോയിരിക്കുന്നു. വിജയം നേടുക എന്നതിലുപരി പരാജയത്തേയും തരണം ചെയ്യുക എന്ന അറിവ് ഇന്ന് വിദ്യാർത്ഥികളിൽ മാത്രമല്ല രക്ഷിതാക്കളിൽ കൂടി എത്തിക്കേണ്ടിയിരിക്കുന്നു. മുൻപ് ഒരു ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കു ന്ന ഒരു കുട്ടി ‘തോൽക്കുക’ എന്നത് സർവ്വ സാധാരണമായിരുന്നു. അത് കുട്ടികളിൽ ഒരിക്കലും ഒരു മാനസിക സംഘർഷം ഉണ്ടാക്കിയിരുന്നില്ല. നേരെ മറിച്ച് അതൊരു തുടക്കം മാത്രമായിരുന്നു. വിജയത്തിലേ ക്കുള്ള ചവിട്ടുപടിയായിരുന്നു. ഇന്ന് സ്‌കൂളുകളിൽ ഉണ്ടാകില്ല എന്ന് മുൻകൂട്ടി അറിയുന്ന കുട്ടി പഠിച്ചില്ലെങ്കിലും വിജയിക്കും എന്ന ബോധത്തിൽ പരീക്ഷയെ സമീപിക്കുന്നു. അന്നുമുതൽ അവർ തോൽവിയെ തരണം ചെയ്യുന്നത് പഠിക്കാതെയാവുന്നു. എങ്ങനെ വിജയം കൈവരിക്കാം എങ്ങനെ തോൽക്കാതിരിക്കാം എന്ന പഠനം മാത്രല്ല വിദ്യാഭ്യാസം. മറിച്ച് തോൽവിയിലും എങ്ങനെ തരണം ചെയ്‌ത് മുന്നോട്ട് പോകാം എന്ന് കൂടി ആകണം.
ഒരു കുട്ടിയെ ഒരു പൗരനാക്കി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. നമ്മൾ എത്ര യോഗ്യത ഉള്ളവരാണെങ്കിലും എത്ര കണ്ട് അറിവു നേടിയവരാണെങ്കിലും ശെരിയായി ജീവിക്കാനുള്ള അറിവ് നേടിയില്ലെങ്കിൽ ആ അറിവ് കൊണ്ട് യാതൊരു വിധ പ്രയോജനവും ഉണ്ടാകില്ല. അതിജീവനത്തിനുള്ള അറിവ് നേടുക എന്നതാണ് പ്രധാനം. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ആർജ്ജവമുണ്ടാക്കി എടുക്കുക. തലമുറകൾക്കിടയിൽ വലിയ അന്തരമുണ്ടായിട്ടും കാലഹരണപെട്ട പറയാവിഷയങ്ങൾ തുടർന്ന് പൊയ്കൊണ്ടിരിക്കുന്നു. ലോകം പുരോഗമിച്ചിട്ടും പ്രയോഗിക വിദ്യാഭ്യാസത്തിലെ അഭാവം വലിയൊരു പോരായ്‌മയാണ്. പഠിക്കുന്ന വിദ്യ പ്രയോ ഗിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് കൊണ്ട് യാതൊരു വിധ ഉപകാരവും ഇല്ലാതാവും. വ്യക്തി ഗതമായ കഴി വുകളെ പരിപോഷിപ്പിക്കുന്ന നൈപുണ്യ പരിശീല ങ്ങൾ പാറയാവിഷയമായി ഉൾപ്പെടുത്തേണ്ടിയിരി ക്കുന്നു. സമകാലിക വികസനത്തിൻ്റെ ഒരു പ്രധാന വശമാണ് വിദ്യാഭ്യാസവും സാങ്കേതിക വിദ്യായും ത മ്മിലുള്ള ബന്ധം. നമ്മുടെ ലോകം പരസ്‌പരം ബന്ധ
പ്പെട്ടു കിടക്കുന്നതിലുള്ള പ്രധാന ഉപാധി ഇന്റർനെറ്റ് കണക്ടിവിറ്റി ആണ്. കാലം ചെല്ലുന്തോറും വികസന ങ്ങൾ വന്നുകൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതിക വിദ്യയുടെ അറിവ് കുട്ടികളിൽ എത്തിക്കാതെ ഡിജിറ്റൽ വിദ്യാഭ്യാസം നിലനിൽക്കുന്നില്ല. ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്ക് ഉതകും വിധം സർഗ്ഗാത്മകമായ ശേഷികൾ വർധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. അത്തരത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നത് ഓരോ കുട്ടിക്കും പ്രയോജന പ്രദമാകും. ജീവിതത്തിലെ പ്രധാനമായ വിഷയങ്ങളായ സാമ്പത്തിക വിദ്യാഭ്യാസം, മാനസിക ആരോഗ്യം, സംരഭകത്വം, എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വളരെ ഉചിതമാണ്. മറ്റൊന്ന് സ്‌കൂൾ കോളേജുകളിലെ വിദ്യാർത്ഥി മാനസിക ആരോഗ്യത്തിന്റെ അവഗണയാണ്. ശക്തമായൊരു കൗൺസിലിങ് സം വിധാനം ഈ കാലത്ത് ആവശ്യമാണ്.
വിദ്യാർത്ഥികളെ സമൂഹത്തിൽ ഉത്പാദകക്ഷമതയുള്ള അംഗങ്ങളക്കാൻ പ്രാപ്‌തമാക്കുന്നതിന് വിദ്യാഭ്യാസത്തിൽ തൊഴിലധിഷ്ഠിത പക്ഷപാതം അത്യന്താ പേക്ഷിതമാണ്. തൊഴിൽ ലക്ഷ്യത്തോടെയുള്ള പഠനം ഓരോ വ്യക്തിയെയും അവരുടെ ആവശ്യങ്ങൾക്കും കഴിവുകൾക്കും താൽപര്യങ്ങൾക്കും മനോധർമങ്ങ ൾക്കും അനുയോജ്യമായ ഒരു തൊഴിൽ സജ്ജമാക്കും. വിദ്യാഭ്യാസത്തെ കച്ചവടവത്‌കരിക്കാതെ മികവുറ്റ പൗരന്മാരെ വാർത്തെടുക്കാനുള്ള ഉപാധിയായി വിദ്യാലയങ്ങൾ മാറട്ടെ. നാളെയുടെ പ്രതീക്ഷകളായി കുരുന്നുകൾ വളരട്ടെ