ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് കണ്ണൂര്‍ നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കവെ 

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയതിന് മണിക്കൂറുകൾക്കകം കണ്ണൂർ നഗരത്തിൽ നിന്ന് പൊലീസ് പിടിയിലായി. ഇന്ന് പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിക്ക് വേണ്ടി സംസ്ഥാന വ്യാപകമായി നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിലാണ് കണ്ണൂര്‍ നഗരത്തില്‍ ഡിസിസി ഓഫിസ് പരിസരത്തെ തളാപ്പിലെ ഒരു ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കവെ ഗോവിന്ദച്ചാമിയെ പിടികൂടാനായത്.

പുലർച്ചെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് പത്താം ബ്ലോക്കിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഷാൾ ഉപയോഗിച്ച് രണ്ടാമത്തെ മതിൽ ചാടിയാണ് ഇയാൾ പുറത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമിക്ക് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.