സൈക്കിളിന്റെ മുൻ ഭാഗം ഉയർത്തി നാട്ടിലെ റോഡിലൂടെയും ഇടവഴിയിലൂടെയും സൈക്കിൾ ഓടിച്ചു പോകുന്ന ചെറുപ്പക്കാരനോട് “നിനക്കൊന്നും വേറെ പണിയില്ലേ?,” എന്ന ചില നാട്ടുകാർ ചോദിച്ചത്. എന്നാൽ ഇന്ന് അതേ നാട്ടുകാർ തന്നെ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാനുള്ള ഓട്ടത്തിലാണ്. പറഞ്ഞുവരുന്നത് കണ്ണൂർ ശ്രീകണ്‌ഠാപുരം പരിപ്പായി സ്വദേശി പി പി സനീദിനെക്കുറിച്ചാണ്.

ഒറ്റ ചക്രം മാത്രമുള്ള സൈക്കിളിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ സാഹസിക യാത്ര പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച് തിരിച്ചെത്തിയിരിക്കുകയാണ് കക്ഷി. ലഹരി ഉപയോഗത്തിനെതിരെ പുതുതലമുറയെ ബോധവൽകരിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ യാത്ര ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് ആയ ഉംലിംഗ് ലാ പാസ് വരെയും ഒറ്റചക്ര സൈക്കിൾ ചവിട്ടി എത്തിയിരിക്കുകയാണ്. സൈക്കിളിലും ബൈക്കിലും കാൽനടയായും ഇവിടേക്ക് പലരും യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും ഒറ്റ ചക്രമുള്ള സൈക്കിൾ കൊണ്ട് യാത്ര ചെയ്‌ത് ചരിത്രം കുറിച്ചിരിക്കയാണ് ഈ 24 കാരൻ. രാവിലെ ആറുമണിക്ക് സനീതിൻ്റെ യാത്ര തുടരും. ഒരു ദിവസം 50 മുതൽ 60 കിലോമീറ്റർ വരെയാണ് യാത്ര. വൈകുന്നേരമാവുന്നതോടെ പെട്രോൾ പമ്പിലോ മറ്റ് പൊതുസ്ഥലങ്ങളിലും ടെൻ്റ് കെട്ടി താമസിക്കും. ഒറ്റ ചക്രം ആയ തുകൊണ്ട് തന്നെ സൈക്കിളിൻ്റെ മുൻഭാഗം ഉയർത്തിപ്പി ടിച്ചു കൊണ്ടാണ് സൈക്കിൾ ഓടിക്കേണ്ടത്. അതുകൊ ണ്ടുതന്നെ ആദ്യ നാളുകളിൽ നല്ല ശരീര വേദനയുണ്ടാ യിരുന്നു. യാത്ര പൂർത്തിയാക്കാമെന്ന ആത്മവിശ്വാസ വും ബൈക്ക് സ്റ്റണ്ടിലൂടെയും സൈക്കിൾ സ്റ്റണ്ടിലൂടെ യും കിട്ടിയ കരുത്തും കൈമുതലാക്കി തുടർന്ന സനീ ദിന്റെ യാത്ര ഒടുവിൽ 330 ദിവസങ്ങൾക്ക് ശേഷം ലക്ഷ്യം കണ്ടു. സനീദിന്റെ ഒറ്റ ചക്രത്തിലുള്ള ഈ സാഹസിക യാത്രയെ പ്രശംസിച്ച ഇന്ത്യൻ ആർമി വാഗാ ബോർഡറിൽ അഭ്യാസപ്രകടനം നടത്താനും സനീദിന് അവസരം ന ൽകി.

ഏത് റെക്കോർഡുകളെക്കാളും വലുതായാണ് താൻ ഇതിനെ കാണുന്നത് എന്നും ഇതിനപ്പുറം താൻ മറ്റൊരു അംഗീകാരങ്ങളും ആഗ്രഹിക്കുന്നില്ല എന്നും സനീദ് പറയുന്നു.. എട്ടു വർഷത്തോളമായി സൈക്കിൾ, ബൈക്ക് സ്റ്റ ണ്ട് ചെയ്യുന്ന സനീദ് ഇന്ത്യക്ക് പുറത്തേക്കും യാത്ര ചെ യ്യാനുള്ള തയ്യാറെടുപ്പുകളിലാണ്. തല്ലുമാല, തട്ടത്തിൻ മറയത്ത് തുടങ്ങിയ സിനിമകളി ലെ സൈക്കിൾ സ്റ്റണ്ട് സീൻ ചെയ്‌തും സനീദാണ്. സി കെ മുഹമ്മദിൻ്റെയും പിപി സുബൈദയുടെയും

ആറ് മക്കളിൽ നാലാമനാണ് സിവിൽ എഞ്ചിനീയർ കൂടിയായ സനീദ്. സഹോദരങ്ങളായ സവാദ്, സജാദ് എന്നിവരും സൈ ക്കിൾ, ബൈക്ക് സ്റ്റണ്ടുകൾ നടത്തുന്നവരാണ്. ഇവർ രണ്ടുപേരും ഇന്ത്യൻ ആർമിയുടെ പരേഡിന്റെ ഭാഗമായി നടത്തുന്ന സ്റ്റണ്ടുകൾക്ക് പരിശീലനം നൽകുന്നവരാണ്. കഴിഞ്ഞ യാത്രകളിലെ ഒരുപാട് അനുഭവങ്ങളുടെ കരുത്തുമായി സനീദ് അടുത്ത യാത്രക്കുള്ള തയ്യാറെടു പ്പിലാണ്