കേന്ദ്രസർക്കാറില്‍ ജോലി നേടാം;പത്താംക്ലാസ് യോഗ്യത മാത്രം മതി:

തിരുവനന്തപുരം: പ്രധിരോധ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിലേക്കാണ് നിയമനം. ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് ഇപ്പോള്‍ അക്കൗണ്ടൻ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഫോട്ടോഗ്രാഫർ, ഫയർമാൻ, കുക്ക്, ലാബ് അറ്റൻഡൻ്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ട്രേഡ്‌സ്മാൻ മേറ്റ്, വാഷർമാൻ, കാർപെൻ്റർ ആൻഡ് ജോയിനർ, ടിൻ സ്മിത്ത് വിഭാഗങ്ങളിലായി നൂറിലേറെ ഒഴിവുകളുണ്ട്.മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ആകെയുള്ള 113 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മതിയായ യോഗ്യതയുള്ളവർക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 7 മുതല്‍ 2025 ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. 18000 മുതല്‍ 81100 വരെ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവ. ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ നല്‍കേണ്ടതുണ്ട്. ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.അടച്ച ഫീസ്‌ യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതായിരിക്കില്ല. കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ് എസ്സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവർക്കും ഫീസിളവുണ്ട്. ഒരോ വിഭാഗത്തിലേക്കും അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ വിശദമായി അറിയാന്‍ ഔദ്യോ​ഗിക വെബ്സൈറ്റായ https://www.mod.gov.in/ സന്ദർശിക്കുക. അതേസമയം, സംസ്ഥാന സർക്കാറിന് കീഴിലുള്ള നിരവധി വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. അതേക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

മെഡിക്കൽ ഓഫീസർ ഒഴിവ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ സർജറിയിൽ എംഎസ്/ ഡിഎൻബി/ പെർമനന്റ് രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് ആണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 22 ഉച്ചയ്ക്ക് 2 ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.ഫിഷറീസ് ഗാര്‍ഡ് നിയമനം തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയിലേക്ക് (ചേറ്റുവ – കരുവന്നൂര്‍ പുഴ) ദിവസ വേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും ഫിഷറീസ് സ്‌കൂളില്‍ നിന്നും വി.എച്ച്.എസ്.സി എച്ച്.എസ്.എസി എടുത്തവരായിരിക്കണം.സ്രാങ്ക് സൈസന്‍സി ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങള്‍ ഓടിക്കുന്നതില്‍ കഴിവ് തെളിയിച്ചവരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരും ആയിരിക്കണം. ചേറ്റുവയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2 മിനിറ്റില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ അറിഞ്ഞിരിക്കണം. താല്‍പരര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.