സൂക്ഷിക്കുക! സാലറി കാൽക്കുലേറ്റർലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്;കേന്ദ്ര ജീവനക്കാരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്

ന്യൂഡൽഹി :എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ,കേന്ദ്രസർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ലക്ഷ്യമിട്ട് പുതിയ സൈബർതട്ടിപ്പ് വ്യാപിക്കുന്നു. പുതുക്കിയ ശമ്പളം എത്രയെന്ന്കണക്കാക്കാം എന്ന വ്യാജേന അയക്കുന്ന വാട്സാപ്സന്ദേശങ്ങളിലൂടെയാണ്തട്ടിപ്പ്നടക്കുന്നത്.ആഭ്യന്തരമന്ത്രാലയത്തിന്കീഴിലുള്ള സൈബർ വിഭാഗമായ‘സൈബർ ദോസ്ത്’ (Cyber Dost) ഇതു സംബന്ധിച്ച്ജീവനക്കാർക്ക്ജാഗ്രതാ നിർദ്ദേശം നൽകി.

‘സാലറി കാൽക്കുലേറ്റർ’ (Salary Calculator) എന്ന പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. എട്ടാം ശമ്പള കമ്മീഷൻ പ്രകാരം നിങ്ങളുടെ പുതുക്കിയ ശമ്പളം അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ്ഡൗൺലോഡ്ചെയ്യുകയോചെയ്യുകഎന്നായിരിക്കുംസന്ദേശം.ഇതിനൊപ്പം ‘8th CPC Salary Calculator’ എന്ന പേരിൽ ഒരു എ പി കെ (.APK) ഫയലും നൽകുന്നു.

ഉപയോക്താക്കൾ ഈ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം സൈബർ കുറ്റവാളികൾക്ക് ലഭിക്കും. ഇതുവഴി ബാങ്ക് വിവരങ്ങൾ, എസ് എം എസുകൾ, ഒ ടി പി കൾഎന്നിവ ചോർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ ഒരിക്കലും ഔദ്യോഗിക വിവരങ്ങൾ വാട്സാപ് വഴിയോ എ പി കെ ഫയലുകളായോ

അയക്കാറില്ലെന്ന്അധികൃതർവ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക്ചെയ്യരുതെന്നും അപരിചിതമായ സ്രോതസ്സുകളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.