കോഴിക്കോട് : കോഴിക്കോട് സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഖാദി ഓണം
മേള 2025 ന്റെ ഉദ്ഘാടനം ബഹു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ആദ്യവിൽപ്പനയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും നിർവ്വഹിച്ചു. കൗൺസിലർ എസ്.കെ. അബുബക്കർ അദ്ധ്യക്ഷനായ ചടങ്ങിൽ “ഖാദി സ്വദേശി സ്വാദ്” ഓണക്കിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൻ ഡോ. എസ്.ജയശ്രീയും “ഖാദി നയന” ചുരിദാർ ബ്രാൻഡിൻ്റെ പ്രകാശനം സിനി ആർട്ടിസ്റ്റ് അനുപമ.വി.പി.യും നിർവ്വഹിച്ചു. അർബൻ – 11CDS CDPO പി. നൂർജഹാൻ, JCI കോഴിക്കോട് പ്രസിഡണ്ട് ആമിർ സുഹൈൽ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് എം.എം. സൈനുദ്ദീൻ, J Com V ചെയർമാൻ സുബിൻ സ്വാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോഴിക്കോട് സർവ്വോദയ സംഘം പ്രസിഡണ്ട് കെ.കെ. മുരളീധരൻ മുഖ്യപ്രഭാഷണവും, സംഘം സെക്രട്ടറി എം.കെ. ശ്വാം പ്രസാദ് സ്വാഗതവും ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം മാനേജർ ടി.ഷൈജു നന്ദിയും രേഖപ്പെടുത്തി.
ഖാദി ഓണം മേളയോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി ആകർഷകമായ സമ്മാന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ആയിരം രുപയുടെ പർച്ചേഴ്‌സിനും ഒരു സമ്മാന കുപ്പൺ വീതം ലഭിക്കും. ഒന്നാം സമ്മാനമായി TATA TIAGO EV കാർ രണ്ടാം സമ്മാനമായി ജില്ലാ അടിസ്ഥാനത്തിൽ BAJAJ CHETAK EV യുടെ 14 സ്‌കൂട്ടറുകൾ മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിന് പുറമെ ജില്ലാടിസ്ഥാനത്തിൽ ആഴ്‌ച തോറും ഉള്ള നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.
ഓണം മേളയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ മിഠായിതെരുവിലെ ഖാദി ഗ്രാമോദ്വോഗ് എമ്പോറിയത്തിൽ ഒരുക്കിയിരിക്കുന്നത്. വിപുലീകരിച്ചും നവീകരിച്ചും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം പുതുമകൾ നിറച്ചാണ് ഇത്തവണത്തെ ഓണത്തെ വരവേൽക്കുന്നത്.
കാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങ, തുടങ്ങിയവയുടെ പുട്ട്പൊടികൾ, ഡേറ്റ്സ്, ബനാന റൈസ്, ബേബിഫുഡ്, എ.ബി.സി. മാൾട്ട് പൗഡർ തുടങ്ങിയവയുടെ കൗണ്ടർ ചക്ക പുട്ടുപൊടി, ചക്ക വറുത്തത്, ചക്കപ്പഴം വറുത്തത്, ചക്ക ആട്ടപ്പൊടി, ചക്ക പായസം തുടങ്ങിയ ചക്ക വിഭവങ്ങളുടെ കൗണ്ടർ.
നവരത്ന സ്റ്റോണുകൾ, നെക്‌ലസ്, ഗോമേദകം, പുഷ്യരാഗം, മാണിക്യം, മരതകം തുടങ്ങിയ നേച്ച്വറൽ സ്റ്റോൺ കൗണ്ടർ, പായസകൗണ്ടർ, സുമ്‌നബാം, മൾട്ടി റബ്ബിൻ്റെ ആയുർവേദ ടുത്ത് പൗഡർ, ഹെയർ ഓയിൽ, പുൽതൈലം തുടങ്ങി വൈവിധ്യമാർന്ന സ്റ്റാളുകളും മേളയിൽ ഉണ്ട്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഒട്ടനവധി ഖാദി ഉൽപ്പന്നങ്ങൾ എമ്പോറിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. 4000 രൂപ മുതൽ 25000 രൂപ വരെ വിലവരുന്ന സിൽക്ക് സാരികൾ 700 രൂപ മുതൽ 3000 രൂപവരെ വിലയുള്ള മിനിസ്റ്റേഴ്‌സ് ഖാദി, അജ്റക്ക്, ബാത്തിക്ക്, കലംകരി, പ്രിൻഡ് തുടങ്ങിയ മസ്ലിൻ സാരികൾ, വൈവിധ്യമാർന്ന ഷർട്ട്പീസുകൾ, കുപ്പടം ദോത്തികൾ, ബെഡ്ഷീറ്റുകൾ, ചുരിദാറുകൾ, പരവാതി നികൾ, ഉന്നം നിറച്ച കിടക്കകൾ, റെഡിമെയ്‌ഡുകൾ, ലുങ്കികൾ തുടങ്ങിയവയുടെ വൻ ശേഖരം തന്നെ എമ്പോ റിയത്തിൽ ഒരുക്കിയിട്ടുണ്ട്.
തുണിത്തരങ്ങൾക്ക് പുറമെ കരകൗശല വസ്‌തുക്കൾ, ലതർ ഉൽപ്പന്നങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ ഗ്രോസറി ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, കാർപ്പെറ്റുകൾ, ചുരൽ കസേരകൾ, പാലക്കാടൻ മൺപാത്രങ്ങൾ, കറിക്കത്തികൾ, പച്ചക്കറി വിത്തുകൾ, വളങ്ങൾ, അലങ്കാര ചെടികൾ, ആയുർവേദ സൗന്ദര്യ വർദ്ധക ഉൽപ്പന്ന ങ്ങൾ, മുല്ല്യ വർദ്ധിത തേൻ ഉൽപ്പന്നങ്ങൾ, ഖാദി കുൾബാർ തുടങ്ങി നിരവധി സ്റ്റാളുകളും മേളയെ ആകർഷണീ യമാക്കുന്നു.
ഖാദി തുണിത്തരങ്ങൾക്ക് 30% ഗവ: റിബേറ്റും ലതർ ഉൽപ്പന്നങ്ങൾ ചെരിപ്പുകൾ ഫർണീച്ചറുകൾ, കരകൗശല വസ്‌തുക്കൾ എന്നിവയ്ക്ക് 10% കിഴിവും ലഭിക്കുസർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, ബാങ്ക് ജീവനക്കാർക്ക് പലിശ രഹിത ക്രഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ റോഡിലൂടെയും മിഠായിതെരുവിലൂടെയും മേള നഗരിയിലേക്ക് പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെയാണ് പ്രവൃത്തിസമയം. മേളയോടനു ബന്ധിച്ച് ഞായറാഴ്‌ച ഉൾപ്പെടെ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും. സെപ്‌തംബർ 4 ന് മേളക്ക് സമാപനം