മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അ ധികാരത്തിലെത്തുന്നത്. ഗവർണർ സി. പി. രാധാകൃഷ്ണണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.ആസാദ് മൈതാനത്തു തയാറാക്കിയ പന്തലിൽ വൈകിട്ട് 5.30നായിരുന്നു സ ത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി,ആഭ്യന്തരമന്ത്രി അമിത്ഷാ, കേ ന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോ ളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 5,000 സ്ത്രീകളും സ ത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹി ക്കാനെത്തിയിരുന്നു.