
തയ്യാറാക്കിയത്:
Dr. Sebin V Thomas
Head & Senior Consultant – Plastic Surgery.
Aster MIMS Hospital Kozhikode
ആരെയും ബാധിക്കാവുന്ന ഒരു സാധാരണ പരിക്കാണ് വിവിധതരം വസ്തുക്കളിൽ നിന്നുള്ള പൊള്ളൽ. വളരെ നേരിയ പൊള്ളൽ ഓഴിച്ച് മറ്റെല്ലാം അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയുമാണ്.തീ മൂലമോ മറ്റോ ഉണ്ടാവുന്ന ചൂട്, രാസവസ്തുക്കൾ, വൈദ്യുതി തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്ന് ഇത്തരം പൊള്ളലുകൾ ഉണ്ടാകാം.
ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 6 മുതൽ 7 ശതമാനം ആളുകൾക്ക് പൊള്ളലേറ്റ് പരിക്കുകൾ സംഭവിക്കുന്ന് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ഭൂരിഭാഗവും ലഘുതോതിലുള്ള പൊള്ളലുകളായതിനാൽ തന്നെ 2 – 3 ആഴ്ചയ്ക്കുള്ളിൽ തന്നെ സുഖപ്പെടുത്താനാകും.
എന്നാൽ, പ്രശ്നം ഗുരുതരമാകുന്നത് ആഴമുള്ള പൊള്ളലുകൾ സംഭവിക്കുമ്പോഴാണ്. അത്തരത്തിലുള്ള പരിക്കുകൾക്ക് ശസ്ത്രക്രിയ ഒഴികെ മറ്റു മാർഗങ്ങളൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ, പൊള്ളലിനുള്ള ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതും, അതിനായി അനുഭവ സമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തിൽ ഫലപ്രദമായ സമീപനം പിന്തുടരേണ്ടതുമാണ്.
ഇവിടെയാണ് ആസ്റ്റർ ബേൺ കെയർ മുന്നിൽ വരുന്നത്. വളരെ പെട്ടന്ന് ചികിത്സ ആരംഭിക്കാനും, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ആസ്റ്ററിന്റെ മൾട്ടി-ഡിസിപ്പ്ലിനറി ടീം
മുഖേനയും രോഗിയുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പൊള്ളലുകൾക്ക് ചികിത്സ നൽകുമ്പോൾ ആദ്യഘട്ട ഇൻറൻസീവ് മാനേജ്മെന്റിന് (initial intensive management) വലിയ പ്രാധാന്യമുണ്ട്. ശരീരത്തിലെ ദ്രാവക നഷ്ടം നിയന്ത്രിക്കുകയും (fluid depletion), രക്തസമ്മർദ്ദം കുറഞ്ഞാൽ അതിവേഗം തിരിച്ചറിയുകയും ചെയ്യുന്ന ഈ ഘട്ടം ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണ്.
പൊള്ളലിന് ചികിത്സ നൽകുമ്പോൾ, സാധാരണയായി രണ്ട് വിധത്തിലുള്ള ചികിത്സാരീതികളാണ് പിന്തുടരുന്നത്.
പൊള്ളലേറ്റ ചികിത്സയുടെ ആദ്യഘട്ടം.
സാംപ്രദായിക ചികിത്സ(traditional treatment): പൊള്ളലേറ്റ ഭാഗം തുറന്ന നിലയിൽ വച്ച്, ദൈനംദിന ശുചീകരണവും, ആന്റിബയോട്ടിക് ഓയിന്റ്മെന്റ് ഉപയോഗിച്ചുള്ള അണുബാധ പ്രതിരോധവും ഉൾപ്പെടുന്നതാണ് ഈ രീതി.
ശസ്ത്രക്രിയ രീതികൾ.
പൊള്ളലേറ്റ രോഗിയെ ആദ്യം ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി പൊള്ളലിന്റെ ആഴം വിലയിരുത്തുന്നു. ഇതിനായി (artificial collagen)ആർട്ടിഫിഷ്യൽ കോളജൻ, ആംനിയൺ ഡ്രസ്സിങ് (amnion dressing )തുടങ്ങിയവ ഉപയോഗിക്കുന്നു. ദ്രാവക നഷ്ടം കുറയ്ക്കാനും മുറികൾ വേഗത്തിൽ ഉണങ്ങാനും സഹായിക്കുന്നു.
ചികിത്സ ആരംഭിച്ച 4–5 ദിവസത്തിനുശേഷം മുറികളുടെ നില വീണ്ടും പരിശോധിക്കുന്നു (reassessment). പൊള്ളലിന്റെ ആഴം കൂടുതൽ ആണെന്നു കണ്ടെത്തിയാൽ, എർലി ടാൻജെൻഷ്യൽ എക്സിഷൻ (early tangential excision procedure) എന്ന പ്രോസീജർ ആരംഭിക്കുന്നു. ഇത് സാധാരണയായി ഭാഗിക ആഴമുള്ള പൊള്ളലുകൾക്കും (partial thickness burn) മുഴുവൻ ആഴമുള്ള പൊള്ളലുകൾക്കും (full thickness burn)മാണ് നടത്താറുള്ളത്.
ഈ പ്രക്രിയയിൽ പൊള്ളലേറ്റ ഭാഗത്തെ ത്വക്ക് നീക്കം ചെയ്തു, പുതിയ ത്വക്ക് മാറ്റിവയ്ക്കുന്നതിനുള്ള അടിസ്ഥാന ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നു. ഇവിടെയാണ് ചികിത്സയുടെ അടുത്ത ഘട്ടമായ ത്വക് മാറ്റൽ പ്രക്രിയയിലേക്ക് കടക്കുന്നത്.
ത്വക്ക് ട്രാൻസ്‌പ്ലാന്റേഷൻ:
രോഗിയുടെ ശരീരത്തിലെ പൊള്ളലേറ്റ വിസ്തീർണമേറിയ പ്രദേശം 10% മുതൽ 15% വരെ ആണെങ്കിൽ, രോഗിയുടെ തന്നെ ശരീരത്തിൽ നിന്നുള്ള ത്വക്ക് ഉപയോഗിച്ച് (autograft) ശസ്ത്രക്രിയ നടത്തപ്പെടുന്നു. പക്ഷേ, പൊള്ളൽ വിസ്തീർണം 30ശതമാനത്തിൽ കൂടുതലായിരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, രോഗിയുടെ ശരീരത്തിൽ നിന്ന് മാത്രം ആവശ്യമായ ത്വക്ക് ലഭ്യമാകാനാവില്ല. അങ്ങനെ വന്നാൽ ശസ്ത്രക്രിയ ഘട്ടംഘട്ടമായി നടത്തുകയും, സ്‌കിൻ ബാങ്ക് (skin bank)ൽ നിന്നും ലഭ്യമാകുന്ന മരണാനന്തര ത്വക്ക് (cadaver skin)ഉപയോഗിച്ച് ത്വക്ക് പുനസ്ഥാപന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
ഈ ശസ്ത്രക്രിയാ രീതിയിൽ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യകരമായ ത്വക് ലഭ്യമാകാത്തത് തന്നെയാണ്.
മരണാനന്തര ത്വക് ദാനം ചെയ്യേണ്ടതിന്റെ ആശയം നമ്മുടെ സമൂഹത്തിൽ ഇനിയും പൂർണ്ണമായി സ്വീകരിക്കപ്പെടാത്തത് ഇത്തരം ചികിത്സാ രീതി പിന്തുടരുന്നത്തിന് വളരെ പ്രയാസം സൃഷ്ടിക്കുന്നു.
പൊള്ളലിനുള്ള ചികിത്സ വൈകുമ്പോൾ നിരവധി പ്രത്യാഘാതങ്ങൾ സംഭവിക്കാവുന്നതാണ്. പ്രധാനമായി ഉയർന്ന മരണ സാധ്യതയുണ്ടാകുകയും, വിശാലമായോ ആഴമുള്ളതായോ പൊള്ളലേറ്റ ഭാഗങ്ങളിൽ സ്ഥിരമായ പാടുകൾ (മാറ്റങ്ങൾ) രൂപപ്പെടുകയും ചെയ്യാം.
പരിചയസമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തോടെയും, ആധുനിക ത്വക് ബാങ്ക് (skin bank) സൗകര്യത്തിന്റെ സഹായത്തോടെയും, ഗുരുതര പൊള്ളലുകൾക്ക് ഫലപ്രദമായ ചികിത്സ നൽകുന്നതിൽ ആസ്റ്റർ ബേൺ കെയർ വലിയ പങ്ക് വഹിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കാനും, നാളെയിലേക്കുള്ള ഒരു പുതിയ തുടക്കം നൽകാനും ഈ സേവനം അതുല്യമാണ്. ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ തന്നെ മരണാനന്തരം ത്വക് ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതും വളരെ പ്രധാനമാണ്.