ബെംഗളൂരൂ:വിദ്യാർത്ഥിനികൾ ഉൾപ്പെടെ നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചു മൂടിയ ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി.1998 നും 2014 നും ഇടയിൽ കർണാടകയിലെ ധർമ്മസ്ഥലയിലാണ് സംഭവം നടന്നത്.ധർമ്മ സ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കർണാടക പോലീസിന്റെ പ്രത്യേക സംഘംഅന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തൽ. മൃതദേഹം കുഴിച്ചിട്ടിടത്ത്പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല.അതേസമയം ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തിരച്ചിലിന് പ്രതികൂലമെന്നും തന്റെ വെളിപ്പെടുത്തൽശരിയാണെന്ന് തെളിയുമെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. പരിശോധനയിൽ ഇതുവരെ രണ്ട്സ്പോട്ടുകളിൽ നിന്ന്മാത്രമാണ്അസ്ഥികൾ കണ്ടെത്തിയിട്ടുള്ളത്.
ഇതിന്പിന്നാലെ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ്കൂടുതൽവെളിപ്പെടുത്തൽ. മലയാളി പെൺകുട്ടിയുടെ മൃതദേഹം താൻ മറവ് ചെയ്തിട്ടുണ്ട്. ഈ സ്പോട്ട് പ്രത്യേകഅന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു. എന്നാൽ ഇവിടമാകെ പാറകൊണ്ട്നിറഞ്ഞിരിക്കുകയാണ്.മണ്ണിട്ട്നിലംപൊക്കിയിട്ടുമുണ്ട്. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.
മൃതദേഹങ്ങൾസംസ്‌കരിച്ചതിന്റെതെളിവുകളുംഫോട്ടോകളും അദ്ദേഹം പോലീസിന് നൽകി. അദ്ദേഹത്തിനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകിയിട്ടുണ്ട്. 2014 ൽ ജോലി ഉപേക്ഷിച്ച് അദ്ദേഹം കുടുംബത്തോടൊപ്പം ധർമ്മസ്ഥല വിട്ടിരുന്നു. പശ്ചാത്താപവും ഇരകൾക്ക് നീതി ലഭിക്കാനുള്ളആഗ്രഹവും കൊണ്ടാണ് താൻ ഇതിനെക്കുറിച്ച്സംസാരിക്കുന്നതെന്ന്അദ്ദേഹം പോലീസിനോട് പറഞ്ഞു. ധർമ്മസ്ഥല ക്ഷേത്രത്തിലെ ഒരു വനിതാ ജീവനക്കാരിയും ഇതുസംബന്ധിച്ച് മൊഴി നൽകി. തന്റെ ആരോപണങ്ങൾശരിയാണെന്ന്തെളിയുമെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു.
അതേസമയംധർമസ്ഥലയിൽ പതിമൂന്നാം നമ്പർ പോയിന്‍റിൽ ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലമാണ് പതിമൂന്നാം നമ്പർ പോയിന്റ്. ഇതിനിടെ, ധർമസ്ഥലയിൽ നിന്ന് 1986 ഡിസംബറിൽ കാണാതായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണം വീണ്ടും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘംഫയലിൽ സ്വീകരിച്ചു.
പുനരന്വേഷണം നടത്തി സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. കോളേജ് വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻപോയികാണാതായ പത്മലതയുടെ ശരീര ഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. സിഐഡിവിഭാഗംഅന്വേഷണംനടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്തു.