മാമ്പഴ മധുരം പകർന്ന് ഒരു ഗ്രാമം

റുമ്പു കടിയേൽക്കുന്ന മാവിൻ ചോട്ടിൽ കാത്തു കാത്തു കിടന്ന മദ്ധ്യവേനലവധിക്കാലം..മധുരവും പുളിയും നിറയുന്ന മാമ്പഴക്കാലമില്ലാത്തൊരു ഓർമ്മ മലയാളിക്കന്യമാണ്… മാമ്പഴരുചികളെ ഹൃദയത്തോട് ചേർത്തുവച്ചൊരു ബാല്യത്തിലേക്ക് ഒരിക്കലെങ്കിലും ഓടിച്ചെല്ലാത്തവരുണ്ടോ ? ഓർമ്മകളിലാകെ അത്രയേറെ പടർന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും, ഓരോ മാമ്പഴക്കാലവും. കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടർന്നു പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിദ്ധ്യം. ഈ മാമ്പഴ രുചികളെ ചേർത്ത് പിടിക്കുന്നൊരു ഗ്രാമമുണ്ട് കണ്ണൂർ ജില്ലയിൽ. രാജ്യത്തെ തന്നെ ആദ്യത്തെ നാട്ടുമാവ് പൈതൃക ഗ്രാമായ കണ്ണപുരം. ലോകത്തുതന്നെ നൂറിലധികം നാട്ടുമാവു

കൾ സ്വാഭാവിക നിലയിൽ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റ റാണ് കണ്ണപുരത്തിൻ്റ കിഴക്കൻ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരമെന്ന് പറഞ്ഞാൽ അദ്ഭുതപ്പെടരുത്. 2020 ജൂലൈ 22, മാമ്പഴ ദിനത്തിൽ ഇന്ത്യയി ലെ ആദ്യത്തെ നാട്ടുമാവ് പൈത്യക പ്രദേശമെന്ന ഖ്യാതി ഈ കൊച്ചു ഗ്രാമത്തിനു ലഭിച്ചു.

വരും തലമുറക്ക് നാട്ടുമാങ്ങകളുടെ രുചി പകരാൻ കണ്ണപുരം നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര കടുക്കാച്ചി, അങ്ങിനെ എണ്ണിയാൽ തീരാത്ത മാവിനങ്ങളുണ്ട് ഇവിടെ. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റർ ചുറ്റളവിൽ മാത്രം 500ൽ അധികം മാവുകളിൽ വൈവിദ്ധ്യമാർന്ന 107 നാട്ടുമാവിനങ്ങൾ ഉള്ളതായി ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തുടർ പ ഠനങ്ങളും നടന്നുവരികയാണ്. തൃശ്ശൂർ വെള്ളാനിക്കര കാർഷിക ഗവേഷണ കേന്ദ്രത്തിലും, കരിമ്പം കൃഷിഫാമിലും, തൃശ്ശൂർ മണ്ണൂത്തി കാർഷിക കോളേജിലും ഇതു വരെ ശേഖരിച്ച് സംരക്ഷിച്ചു വെച്ചിട്ടുള്ള നാട്ടുമാവുകളുടെ എണ്ണം 70 ൽ താഴെ ഇനങ്ങൾ മാത്രമാണ് എന്നത് കണ്ണപുരത്തിന്റെ മാമ്പഴ പൈതൃകത്തിന് മാധുര്യം കൂട്ടുന്നു. നാഷണൽ ബ്യൂറോ ഓഫ് പ്ലാൻ്റ് ജനറ്റിക്ക് റിസോഴ് സ് (എൻ ബി പി ജി ആർ) പ്രിൻസിപ്പൽ, സയന്റിസ്റ്റ് ഡോ.ജോൺ ജോസഫ് പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുമുണ്ട്. കണ്ണപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘നാട്ടു മാഞ്ചോട്ടിൽ’ കൂട്ടായ്മ‌, കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ണപു രത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും, ചിത്രങ്ങൾ സഹിതം ഓരോ ഇനവും തരം തിരിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പഠനങ്ങൾക്കായി മാവുകളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കൂട്ടായ്‌മയ്ക്ക് നേതൃത്വം ന ൽകുന്ന ഷൈജു മാച്ചാത്തി പറയുന്നു.

മാവിനെയറിയാൻ ഹെറിറ്റേജ് വാക്കും മാംഗോ ഫെസ്റ്റും

203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് കണ്ണപുരത്ത് ഇതുവരെ പഠനം നടത്തിയത്. മാമ്പഴം രുചിച്ച് നോക്കിയ ശേഷമായിരുന്നു നാമകരണം. കുറുവക്കാവിൻ്റെ പ രിസരത്തെ ഇരുപതോളം വീടുകളിൽ സംരക്ഷിച്ചുവരുന്ന നൂറിൽ അധികം ഇനം മാവുകൾക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിൻ്റെ ചിത്രവും സഹിതം ടാഗ് ചെയ്ത്, പ്രദേശത്തിന്റെ ഒന്നാകെയും പ്ലോട്ടുകളുടെ പ്രത്യേകമായും മാപ്പിംഗ് നടത്തിയാണ് ഹെറിട്ടേജ് സൈറ്റ് പ്രഖ്യാപനം നടത്തിയത്. ‘നാട്ടുമാഞ്ചോട്ടിൽ’ വെബ്സൈറ്റ് വഴി പ്രദേശത്തെ മാവിനങ്ങളെക്കുറിച്ച് പഠിക്കാനും തൈകൾ ശേഖരിക്കാനും രുചി വൈവിദ്ധ്യം ആസ്വദിക്കാനും അവസരമൊരുക്കുന്നതിനൊപ്പം സംരക്ഷണത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുകയുമാണ് ഉദ്ദേശം. മാമ്പഴ രുചി തേടി വർഷാ വർഷം ഇവിടെ മാംഗോ ഫെ സ്റ്റുകളും ഹെറിറ്റേജ് വാക്കും നടത്തി വരുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടി മാങ്ങ പെറുക്കിയും മാങ്ങകളുടെയും മാവിനങ്ങളുടെയും പ്രത്യേകതകൾ ചർച്ച ചെയ്‌ത്‌, വൈവിദ്ധ്യമാർന്ന മാമ്പഴ വിഭവങ്ങൾ കഴിച്ചും മടങ്ങും. മാമ്പഴത്തിനൊപ്പം കണ്ണപുരം പറഞ്ഞു തരുന്ന മാമ്പഴ ചരിത്രവും വരും തലമുറയ്ക്ക് മധുരം പകരും…

മാവുകളെ കാക്കാൻ ഒരു ഗൺമാൻ

ലോകമാകെ വിറച്ചു നിന്ന കൊവിഡ് ഭീതിക്കാലത്ത് തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കോടിക്കൊണ്ടി രുന്ന കേരളത്തിൻ്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിക്ക് കരുതലായി കൂടെ നടന്ന ഗൺമാൻ ഇവിടെ മാംഗോ മാനാണ്! അന്യം നിന്നുപോയേക്കാവുന്ന നാട്ടുമാവുകളുടെ സുരക്ഷ സ്വയമേറ്റെടുത്ത ഈ ഗൺമാൻ, പൊലീസ് വകുപ്പ് തിരുവനതപുരം എസ്ബിസിഐഡിയിലെ സീനിയർ പൊലീസ് ഓഫീസറായ ഷൈജു മാച്ചാത്തിയാണ്.

ഷൈജു മാച്ചാത്തി

കണ്ണപുരം നാട്ടുമാവ് പൈതൃകഗ്രാമമെന്ന ആശയത്തിന് തുടക്കമിട്ടത് ഇദ്ദേഹം തന്നെ. നാട്ടുമാവുകൾക്ക് കാവലാളായി ഇദ്ദേഹം തുടങ്ങിയ പദ്ധതികൾക്ക് ഇന്ന് മികച്ച സ്വീകാര്യതയുണ്ട്.

നാട്ടിൻ പുറങ്ങളിലെ മാവിൽത്തുങ്ങി നടന്ന ചെറുപ്പ കാലം മുതൽ, രുചിച്ചറിഞ്ഞ മാമ്പഴ വൈവിദ്ധ്യങ്ങൾ ഇദ്ദേഹത്തിൻ്റെ നാവിലുണ്ട്. കണ്ടും തൊട്ടും രുചിച്ചും, ഇ ലകളുടെ സ്വഭാവം നോക്കിയും മാങ്ങകളെ തിരിച്ചറിയാൻ ഷൈജു മാച്ചാത്തിക്ക് സാധിക്കും.

കണ്ണപുരത്തെ ഏറ്റവും പ്രായം ചെന്ന’വെല്ലത്താൻ’ മാവിൻ്റെ കടക്കൽ കോടാലി കൊണ്ടപ്പോഴാണ് പ്രദേശ ആസ്വദിക്കാത്തെ മാമ്പഴ പ്രേമികളുടെ നെഞ്ചിൽ തീയാളിയത്. ഒരു പക്ഷെ അതാവും മറ്റനേകം മാവുകളുടെ സംരക്ഷണ ത്തിനും പൈതൃകമാവ് സംരക്ഷണ ഗ്രാമമെന്ന വിശാലമായ ആശയത്തിലേക്കും ചില്ലകൾ നീട്ടിയത്.

നാട്ടു മാവുകളുടെ ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് പുതിയ തൈകൾ ഒരുക്കുകയാണ് ലക്ഷ്യം. ലാഭേച്ഛ ഒട്ടു മില്ലാതെയുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. പരമാവധി നാട്ടു മാവിനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നത് മാത്രമാണ് ലക്ഷ്യം.

ദേശീയപാത (NH 66) വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതൽ കോഴിക്കോട് വരെയുള്ള ദേശീയ പാതയോരത്തെ 488 ഓളം മാവുകൾ മുറിച്ചു മാറ്റുന്നുണ്ട്. കണ്ണൂർ കാസർകോട്, കോഴിക്കോട് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷനുകൾ, മാതൃഭൂമി സീഡ് ജില്ലാ ക്ലബുകളുടെയും തുടങ്ങിയവയുടെ സഹകരണത്തോടെ ഈ മാവുകളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. അവശേഷിക്കുന്ന ഇനങ്ങളുടെ സയോണ ശേഖരിച്ച് കണ്ണപുരത്ത് വച്ച് ഇവയെ ഗ്രാഫ്റ്റ് ചെയ്ത‌്‌ സംരംക്ഷിക്കും. എൻ ബി പി ജി ആറി ന്റെ സഹായത്തോടെ തയ്യാറാക്കുന്ന റൂട്ട് സ്റ്റോക്കുകൾ ഷൈജു തന്നെയാണ് ഗ്രാഫ്റ്റ് ചെയ്യുക.

ഇനിയൊരുക്കാം ചെറുമാന്തോപ്പ്

നാട്ടു മാവുകളുടെ സംരക്ഷണത്തിനായി നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് ‘ചെറുമാന്തോപ്പ്. ചുരുങ്ങിയത് 30 സെന്റ് സ്ഥലമെങ്കിലും മാറ്റി വെച്ചുകൊണ്ട് ഇരുപതോളം മാവിനങ്ങൾ നട്ടു പരിപാലിക്കാൻ സന്നദ്ധരായ വ്യക്തികൾ ക്കും സ്വകാര്യ – പൊതുസ്ഥാപനങ്ങൾക്കുമുള്ളതാണ് പദ്ധതി. നാട്ടു മാവുകളെ അവയുടെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണം.. നാടായ നാടുകളിൽ ഇതിൻ്റെ ഗുണവും മണവുമുള്ള മാങ്ങകൾ നിറയണം. പദ്ധതിയുടെ ആദ്യഘട്ടം കണ്ണൂർ ജില്ലയിൽ മാത്രമാണ് നടപ്പാക്കുന്നത്. നടാനുള്ള മാവിൻതൈകൾ, വിത്ത്, ഗ്രാ ഫ്റ്റ് തൈകൾ എന്നിവ സൗജന്യമായി നൽകും. കണ്ണപുരം ഇടക്കേപ്പുറത്തെ വീട്ടുമുറ്റത്തും പറമ്പിലുമായി ഇത്തരം തൈകൾ ഷൈജു തയ്യാറാക്കിക്കഴിഞ്ഞു. കണ്ണുർ സർവ്വകലാശാലയുമായി ചേർന്ന് സുഗത കുമാരിയാണ് മാന്തോപ്പിന് തുടക്കമിട്ടത് ഇതിനു പുറമെ വിവിധ സാംസ്ക്കാരിക രാഷ്ട്രീയസംഘടനകളും വായനശാലകളും ഈ ഉദ്യമം ഏറ്റെടുത്തു തുടങ്ങി. ആവശ്യക്കാർക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് എല്ലാ ഘട്ടങ്ങളിലും നേരിട്ടുള്ള ഉപദേശ നിർദ്ദേശങ്ങൾ നൽകുമെന്ന് ഷൈജു മാച്ചാത്തി ഉറപ്പുതരുന്നു. “ചെറു മാന്തോപ്പി’ന്റെ എല്ലാ അവകാശ നിയന്ത്രണ അധികാരങ്ങളും ഉടമയുടെ തന്നെയായിരിക്കും. നൽകുന്ന പല തൈകളും അപൂർവ്വമാണെന്നതിനാൽ ഭാവിയിൽ പൊതുവായ വല്ല ആവശ്യങ്ങളും വരുമ്പോൾ അതിൽ നിന്ന് മാങ്ങയുടെ സാമ്പിളുകളും ഗ്രാഫ്റ്റ് – വിത്ത് തൈകൾ ഉണ്ടാക്കാനു ള്ള അനുമതിയും മാത്രമാണ് ഇതിൽ ഞങ്ങൾ ആഗ്രഹി ക്കുന്നത്,”ഷൈജു പറയുന്നു.

കണ്ണപുരം ഇടക്കെപ്പുറത്തെ കാർഷിക കുടുംബത്തി ലെ കണ്ണൻ മാച്ചാത്തിയുടെയും സാവിത്രിയുടെയും മകനാണ് ഷൈജു. കുട്ടിന് ഭാര്യ ഷിജിനയും മകൻ വിശ്രുതും ഉണ്ട്.

കണ്ണപുരത്തെ നാട്ടുമാവ് പൈതൃക പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു ലൈവ് മ്യൂസിയം ഒരുക്കുക എന്ന വലിയ സ്വപ്‌നം കണ്ടുതുടങ്ങുകയാണിദ്ദേഹം. ആ സ്വപ്‌നത്തിൻ്റെ മധുരം നുണയാനാകുമെന്ന പ്രതീക്ഷയിൽ മാമ്പഴപ്രേമികളും..