കോഴിക്കോട് | ഏഴ് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുളള മണ്ണൂർ സർവ്വീസ് സഹകരണ റൂറൽ ബേങ്കിൻ്റെ പുതുസംരഭമായ നാളികേര സംസ്‌കരണ പ്ലാൻ്റിൽ നിന്നും ഉല്പാദിപ്പിക്കുന്ന കേരലൈഫ് വെളിച്ചണ്ണ ഉടൻ വിപണിയിലെത്തും. ഇപ്പോൾ പ്ലാൻ്റിൽ നിന്നും ബേങ്ക് ശാഖകളിൽ നിന്നും വെളിച്ചെണ്ണ ലഭ്യമാണ്. പ്ലാൻ്റിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ 26 വൈ: 3 ന് ബഹു: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുകയാണ്. കേരലൈഫ് വെളിച്ചെണ്ണയുടെ ആദ്യ വില്പന പ്രമുഖ വ്യവസായിയും ലയൺസ് ഗുൽമോഹർ പ്രസിഡണ്ടുമായ ശ്രീ. കോട്ടാക്കളത്തിൽ കൃഷ്‌ണൻക്കൂട്ടി നിർവ്വഹിക്കും. ആൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് രാധാകൃഷ്‌ണൻ ടി.കെ ഏറ്റുവാങ്ങും. കോഴിക്കോട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് ശ്രീ.മതി.ടി.കെ ശൈലജ ടീച്ചർ, കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.അനുഷ, സഹകരണ ജോയിൻ്റ് രജിസ്ട്രാർ, ശ്രീമതി. എൻ.എം.ഷീജ എന്നിവർ മുഖ്യാതിഥികളാകും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘ ടന നേതാക്കൾ തുടങ്ങിയവർ ആശംസകൾ നേരും.

നബാർഡിന്റെ അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് ഉപയോഗപ്പെടുത്തി കേരളാ ബേങ്കിൽ നിന്നും വായ്‌പയെടുത്താണ്. 2.5 കോടി രൂപ ചെലവിൽ മണ്ണൂർ കടലുണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് പിൻവശത്ത് ബേങ്കിൻ്റെ ഉടമസ്ഥതയിലുളള ഭൂമിയിൽ പ്ലാന്റ്റ് സ്ഥാപിച്ചത്. പ്രദേശത്തെ നാളികേര കർഷകർക്ക് മികച്ച വില ലഭ്യമാക്കി പൊതുജനങ്ങൾക്ക് കലർപ്പില്ലാത്ത ഗുണന്മേയേറിയ വെളിച്ചണ്ണ ലഭ്യമാക്കുകയുമാണ് ബേങ്കിന്റെ ലക്ഷ്യം കടലുണ്ടി, വളളിക്കുന്ന്, ഫറോക്ക്, പുല്ലിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നാളികേര കർഷകരിൽ നിന്നും നേരിട്ട് സംരഭിക്കുന്ന പച്ചതേങ്ങയിൽ നിന്നാണ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത് ഈ പ്രദേശത്തെ നാളികേരം നല്ല ഗുണന്മേയുള്ളതാണ്. അതാത് ദിവസം പൊതു മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ അധികമായി നൽകിയാണ് ഇവിടെ നാളികേരം തൂക്കി വാങ്ങുന്നത്. ഇത് ഈ പ്രദേശത്തെ നാളികേര കർഷകർക്ക് വലിയ ആശ്വാസമാവുകയാണ്. ഇങ്ങനെ തൂക്കിയെടുക്കുന്ന നാളികേരം വെട്ടി വെളളം വാർത്ത് കളഞ്ഞ് കൺവെയറിലൂടെ ഡ്രയറിലേക്ക് മാറ്റി പ്രവർത്തിപ്പിച്ച് ചൂട് നൽകുന്നു. പന്ത്രണ്ട് മണിക്കൂർ ചൂടാക്കി കഴിഞ്ഞാൽ കൊപ്ര അടർത്തിയെടുത്ത് അടുത്ത ഡ്രയറിലേക്ക് മാറ്റി വീണ്ടും ചൂട് കൊടുക്കുന്നു. പന്ത്രണ്ട് മണിക്കൂർ കൂടി ചൂടാക്കിയാൽ നല്ല ഗുണന്മേയുള്ള കൊപ്ര ഒന്നുകൂടി ചൂടാക്കിയതിന് ശേഷം ഇട്ടുകൊടുത്ത് ആട്ടി വെളിച്ചണ്ണയാകുന്നു. പിന്നീട് ഡബിൾ ഫിൽട്ടറിങ്ങ് നടത്തി ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കുന്നു. തികച്ചും ആരോഗ്യകരമായ ചുറ്റുപാടിൽ സമ്പൂർണ്ണ ശുചിത്വം പാലിച്ചുകൊണ്ട് തയ്യാറാക്കിയെടുക്കുന്ന കേരലൈഫ് വെളിച്ചെണ്ണ ഉപഭേക്താക്കൾക്ക് പരിപൂർണ്ണമായും വിശ്വസിക്കാവുന്ന പരിശുദ്ധമായ വെളിച്ചെണ്ണയാണ്. അതു കൊണ്ട് തന്നെ ഇപ്പോൾ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണ പ്ലാൻ്റിലെ കൗണ്ടറിൽ നിന്നും നല്ല തോതിൽ വിറ്റു പോകുന്നുണ്ട്. പ്രതിദിനം 15000 ത്തോളം നാളികേരം സംസ്‌കരിച്ച് 1000 ലിറ്റർ വെളിച്ചണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാൻ്റിന് ഉണ്ട്. മണ്ണൂർ ബേങ്കിന്റെ പുതുസംരംഭത്തിന് ആവേശകരമായ പ്രതികരണമാണ് കർഷകരിൽ നിന്നും വെളിച്ചെണ്ണ ഉപഭോക്താക്കളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഏഴ് പതിറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള മണ്ണൂർ സർവ്വീസ് സഹകരണ റൂറൽ ബേങ്ക് ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവി ലഭിച്ച സ്ഥാപനമാണ്. ഹെഡാഫീസ് ബ്രാഞ്ചിന് പുറമെ മണ്ണൂർ വളവ്, കോട്ടക്കടവ് ബ്രാഞ്ചുകളും പ്രവർത്തിച്ച് വരുന്നു. പതിനാറ് ശതമാനം മുതൽ അറുപത്തി അഞ്ച് ശതമാനം വരെ വില ക്കുറവിൽ ഗുണന്മേയേറിയ ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാക്കികൊണ്ട് മണ്ണൂർ വളവിൽ പ്രവർത്തിക്കുന്ന ബേങ്കിൻ്റ സംരഭമായ നീതി മെഡിക്കൽസ് സ്റ്റോർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. മണ്ണൂരിലും സമീപ പ്രദേശങ്ങളിലുളള കർഷകർക്ക് മിതമായ നിര ക്കിൽ മേൽത്തരം ബ്രാൻ്റുകളുടെ മികച്ചയിനം വൃക്ഷ തൈകളും, ചെടികളും, പച്ചക്കറി തൈകളും, ലഭിക്കുന്ന ഹരിതം കർഷക സേവന കേന്ദ്രമാണ് ബേങ്കിൻ്റെ മറ്റൊരു അഭിമാന സ്ഥാപനം. എല്ലാവിധ ജൈവവളങ്ങളും അത്യുൽപ്പാദാന ശേഷിയുള്ള പഴവർഗ്ഗ തൈകളുടെ ശേഖരവും, കാർഷിക ഉപകരണങ്ങളുടെയും, അലങ്കാര ചെടികളുടെയും വിപുലമായ ശേഖരവും ഹരിതം കർഷക സേവന കേന്ദ്രത്തെ വേറിട്ട് നിർത്തുന്നു. മണ്ണൂർ സർവ്വീസ് സഹക രണ റൂറൽ ബേങ്ക് തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ഓഹരി ഉടമകൾക്ക് ഡിവിഡൻ്റ് നൽകി വരികയും ചെയ്യുന്നുണ്ട്.
