കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമുദായിക സൗഹ്യദ കൂട്ടായ്മ മലബാർ ഇനിഷ്യേറ്റീവ് ഫോർ ഹാർമണിയുടെ (മിഷ് ) ഉൽഘാടനം ഈ മാസം 28 ന് വൈകീട്ട് 4 ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉൽഘാടനം നിർവ്വഹിക്കും.’ മിഷ്’ ‘ ചെയർമാൻ പി വി ചന്ദ്രൻ അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തും.
കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡോക്യുമെന്ററി സ്വിച്ചോണ് കർമ്മം’ മിഷ് ‘ വൈസ് ചെയർമാൻ എം പി അഹമ്മദും ലോഗോ പ്രകാശനം കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലും നിർവ്വഹിക്കും. എം കെ രാഘവൻ എം പി, എം എല് എമാരായ അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്, കോർപറേഷൻ കൗൺസിലർമാരായ ഉഷാദേവി ടീച്ചർ, പി.കെ. നാസർ, സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി(ശാന്തിഗിരി ആശ്രമം), കോഴിക്കോട് ഖാസി സഫീർ സഖാഫി, മുഹയുദ്ദീൻ പള്ളി ചീഫ് ഇമാം ഡോ. ഹുസ്സൈൻ മടവൂർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, എം 0 ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ ഫസൽ ഗഫൂർ, എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി ഉണ്ണീൻ, എന് എസ് എസ് സെക്രട്ടറി അഡ്വ. അനൂപ് നാരായണൻ, എസ് എന് ഡി പി സെക്രട്ടറി സുധീഷ് കേശവപുരി, കൈതപ്രം ദാമോദരൻ നമ്പൂതിരി, എഫ് ഡി സി എ സെക്രട്ടറി ടി കെ ഹുസ്സൈൻ, മിഷ് വൈസ് ചെയർമാൻ ഡോ. കെ.മൊയ്‌തു. മിഷ് ട്രഷറർ സി 8 1 ഇ ചാക്കുണ്ണി, ബോറ കമ്യൂണിറ്റി ഖാസി ഷൈഖ് മുസ്‌തഫ ബായി വജ്ഹി, ടി ഭാസ്ക്‌കരൻ (റിട്ട:ഐ എ എസ്), അരയ സമാജം പ്രതിനിധി കെ കൃപേഷ്, ഗുജറാത്തി സമൂഹം പ്രതിനിധി ഹർഷദ് എം ഷാ തുടങ്ങിയവർ പങ്കെടുക്കും. ‘ മിഷ് ‘ ജനറൽ സെക്രട്ടറി പി കെ അഹമ്മദ് സ്വാഗതവും കോർഡിനേറ്റർ മുസ്തഫ മുഹമ്മദ് നന്ദിയും പറയുംനൂറ്റാണ്ടുകളായി മലബാർ മേഖലയിൽ പ്രത്യേകിച്ച് കോഴിക്കോട് നിലനിൽക്കുന്ന മത സാമുദായിക സൗഹാർദ്ദവും സാഹോദര്യവും സഹവർത്തിത്വവും, ആദിത്യ മര്യാദയും പരസ്പര സഹകരണവും നിലനിർത്തിക്കൊണ്ട് ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാനും സാമൂഹ്യബന്ധം തകർക്കുന്ന എല്ലാ സങ്കുചിത ശ്രമങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള ഒരു പൊതുവേദിയാണ് ‘മിഷ്’. വിശ്വാസത്തിൻറെ നഗരം എന്ന പ്രത്യേകതകളുള്ള സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാർമാരുടെയും പാരമ്പര്യമുള്ള ഈ പ്രദേശത്ത് ഐക്യവും സാഹോദര്യവും വരും തലമുറകളിലേക്ക് കൂടി പകർന്നു നൽകുവാനുതകുന്ന പ്രവർത്തനമാണു ഈ കൂട്ടായ്‌മ ലക്ഷ്യമാക്കുന്നത്. യുനസ്കോ അന്താരാഷ്ട്ര സാഹിത്യനഗരമായി നമ്മുടെയീനഗരത്തെ അംഗീകരിച്ച പോലെ സ്നേഹത്തിൻറെ ഒരു മാതൃകാ നഗരമായി അംഗീകാരം കരസ്ഥമാക്കാനുള്ള പരിശ്രമവും ഈ കൂട്ടായ്‌മയിലൂടെ നടത്തുമെന്നു സംഘാടകർ പറഞ്ഞു.
ഹോട്ടൽ അളകാപുരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ‘മിഷ്’ ചെയർമാൻ விவி പി വി ചന്ദ്രൻ, ജനറൽ സെക്രട്ടറി പി കെ അഹമ്മദ്, വൈസ് ചെയർമാൻമാരായ എം പി അഹമ്മദ്, ഡോ. കെ. മൊയ്‌തു. ഫാ.സജീവ് വർഗീസ്, എഞ്ചിനീയർ പി മമ്മദ് കോയ, എൻ കെ മുഹമ്മദലി, ട്രഷറർ സി ഇ ചാക്കുണ്ണി, കോർഡിനേറ്റർ മുസ്തഫ മുഹമ്മദ്, ഡോ ഹുസ്സൈൻ മടവൂർ, സെക്രട്ടറിമാരായ അഡ്വ. അനൂപ് നാരായണൻ, ആർ ജയന്ത് കുമാർ, ടാംട്ടൻ ജൗഹർ, റോഷൻ കൈനടി, ഫാദര ജെയിംസ് എന്നിവർ പങ്കെടുത്തു.