എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി മരുന്നുകളോട് പ്രതികരിക്കുന്നു

കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യതസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും
ഡോക്ടർമാർ‌ പറഞ്ഞു. ഇന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും. തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന എം.ടിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്.