തിരുവനന്തപുരം:കേരളത്തിലെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നാളെമുതൽ നിലവിൽ വരും. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സമസ്തരംഗത്തുവന്നിരുന്നെങ്കിലും ആ എതിർപ്പുകളെ വകവെക്കാതെയാണ് സംസ്ഥാന സർക്കാർ പുതിയ ടൈംടേബിളുമായി മുന്നോട്ടു പോകുന്നത്. പുതിയ സമയക്രമം അനുസരിച്ച് ഹൈസ്കൂളുകളിൽ രാവിലെ 9.45 ന് ക്ലാസ് ആരംഭിക്കും. വൈകിട്ട് 4.15 വരെയാണ് സ്കൂൾ സമയം.
എട്ടു മുതൽ 10 വരെ ക്ളാസുകളിലാണ് പുതിയ ടൈംടേബിൾ നിലവിൽ വരുന്നത്. വെള്ളിയാഴ്ച ഒഴികെയാണ് സമയമാറ്റം നിലവിൽവരുന്നത്. രാവിലെ 9.45 ന് ക്ളാസുതുടങ്ങും 12.45 വരെനാലു പീരീഡുകളുണ്ടാവും. 1.45 വരെയുള്ള ഉച്ച ഭക്ഷണ ഇടവേളക്കുശേഷം 4.15 വരെ നാലു പീരീഡുകളും ക്രമീകരിച്ചിരിക്കുന്നു,രാവിലെ 10 മിനിറ്റും ഉച്ചതിരിഞ്ഞ് 5 മിനിറ്റും ഇടവേള നൽകും. 220 പ്രവൃത്തിദിവസങ്ങളും 1100 പഠന മണിക്കൂറുകളുമാണ് ഇനി മുതൽ ഉണ്ടാകുക. ഹൈക്കോടതിയുടെ കർശന നിർദേശം കാരണമാണ് ഈ മാറ്റമെന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്ള വേദിയിൽതന്നെ അത് പറയുകയും ചെയ്തു. മുഖ്യമന്ത്രി അതു കേട്ടിരുന്നു. പ്രതിപക്ഷ നേതാവിൻറെ വാക്കുകൾ മുഖ്യമന്ത്രിയുടെപ്രതികരണത്തെ കുറിച്ചായിരുന്നു. പിറ്റെദിവസംതന്നെവിദ്യാഭ്യാസ മന്ത്രികടുംപിടുത്തമില്ലെന്ന് പറഞ്ഞുവെച്ചു. എങ്കിലും സർക്കാർതീരുമാനംമാറ്റിയില്ല.
അതേസമയം, സമസ്തയുടെ പരസ്യമായ എതിർപ്പിനെയും അവഗണിച്ച്സ്കൂൾസമയക്രമംമാറ്റാനുള്ളതീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്നത് വരുംദിവസ ങ്ങളിൽ കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സമസ്തയുടെ എതിർപ്പിനെ കാണാതിരിക്കാൻസർക്കാരിനാകില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.അതേസമയം,നിലമ്പൂർഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സാഹചര്യത്തിൽ സ്കൂൾ സമയമാറ്റം സമസ്തയുടെ അഭ്യർത്ഥനകണക്കിലെടുത്ത് സർക്കാർപുനപരിശോധിച്ചാൽ അത് മുസ്ലീം പ്രീണനമെന്ന് വ്യഖ്യാനിക്കപ്പെടും.അതിനാൽ, ഉപതെരഞ്ഞെടുപ്പിന് ശേഷം സ്കൂൾ സമയക്രമം പഴയപടി ആക്കിയാലും അത്ഭുതപ്പെടാനില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.