മാസ്‌മരിക സംഗീതത്തിന്റെ ‘ദി വുഡൻ ഷീൽഡ്’ മോഡൽ…

ചില പാട്ടുകൾ അങ്ങനെയാണ്. ഈണവും താളവും ഒന്നായി ചേരുമ്പോൾ അത് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങും. ശ്രോതാക്കളെ ഒരുനിമിഷമെങ്കിലും നിശ്ചലമാക്കും. അവരുടെ സംഗീതത്തിൻ്റെ ഈരടികൾ മാത്രം ചുറ്റും മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. ഏറ്റവും പ്രിയമുള്ള സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് ചിറക് മുളയ്ക്കും. ഭാരമില്ലാത്ത ആ ചിറകുമായി ആ സംഗീതത്തോടൊപ്പം മറ്റൊരു ലോകത്തേക് പറക്കും. അത്തരത്തിലുള്ള മാന്ത്രിക സംഗീതവുമായാണ് ‘ദി വുഡൻഷീൽഡ് ‘എന്ന മ്യൂസിക് ബാൻഡ് ജനഹൃദയങ്ങ ൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്നത്.
2010 ൽ ആരംഭിച്ച ദി വുഡൻ ഷീൽഡ് മ്യൂസിക് ബാൻഡ് ഇന്ന് സൗത്ത് ഇന്ത്യയിലെ പ്രധാന പെർഫോമിംഗ് പ്ലാറ്റ്ഫോമിലൊക്കെ ഷോ അവതരിപ്പിച്ച് സംഗീതപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ പ്രധാന മ്യൂസിക് ബാൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഒട്ടേറെ പുതുമകളു മായിട്ടായിരുന്നു വുഡൻ ഷീൽഡിൻ്റെ ആരംഭം. ജെറി പീ റ്റർ എന്ന ഡ്രമ്മറുടെ ആശയമായിരുന്നു ദി വുഡൻ ഷീൽഡ്.

നിരന്തരമായ സംഗീത മോഹങ്ങളുടെ പരിണാമം ഒടുവിൽ ഒരു മ്യൂസിക് ബാൻഡിന് രൂപം നൽകി.
സ്ഥാപകനായ ജെറി പീറ്ററും അദ്ദേഹത്തിന്റെ 25 ഓ ളം വരുന്ന ഡ്രമ്മേഴ്‌സ് ആയിട്ടുള്ള വിദ്യാർത്ഥികളും ചേർന്നുള്ള പെർഫോമൻസ് ആയിരുന്നു ബാൻഡിന്റെ ആ ദ്യ പ്രകടനം. എറണാകുളം ആൽബർട്ട് കോളേജിൽ വെച്ച് നടന്ന ആദ്യ പെർഫോമെൻസിൽ 25 ഓളം ഡ്രമ്മേഴ്‌സിന്റെ ഒരേ സമയം ഒരേവേദിയിലെ പ്രകടനം പ്രേക്ഷ കർക്ക് വേറിട്ട അനുഭവമായിരുന്നു. അങ്ങനെ പതിയെ പതിയെ ബാൻഡിൻ്റെ രൂപം മാറാൻ തുടങ്ങി. ബാൻഡിലേക്ക് പെർക്യൂഷൻ ഇൻസ്ട്രുമെൻ്റ്സ് ആയ കോങ്ക, ടി മ്പാൽ, ബേസ് ഗിത്താർ, കീബോർഡ്, വോക്കൽ തുടങ്ങിയവ ചേർന്ന് ഒരു പാട്ടിൻ്റെ രൂപത്തിലേക്കുള്ള അവതര ണമായി മാറി.


അതിന് ശേഷം പല ഇൻ്റർനാഷണൽ ഷോകളിലും വു ഡൻ ഷീൽഡിന്റെ സംഗീതം പരന്നു. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസി ക് ബാൻഡുകൾ പങ്കെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റ വും വലിയ മ്യൂസിക്കൽ ഫെസ്റ്റ്ആയ എൻ.എച്ച്സെവൻ വീക്കെൻഡറിലും വുഡൻ ഷീൽഡിൻ്റെ കലാകാരന്മാർസംഗീത വിസ്‌മയം തീർത്തിരുന്നു.
മ്യൂസിക് മോജോ എന്ന ജനപ്രിയ മ്യൂസിക് ടിവി പ്രോ ഗ്രാമിലും വുഡൻ ഷീൽഡ് തങ്ങളുടെ സാന്നിദ്ധ്യമറിയി ച്ചു. ബാൻഡിൻ്റെ 6 ഓളം മ്യൂസിക് വീഡിയോ റിലീസിനാ യി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പുത്തൻ അവതരണത്തിലും ആശയത്തിലും ഒരുപാട് പ്രോഗ്രാമുകളുമായി സംഗീത ആസ്വാദകരുടെ മനം നിറയ്ക്കാൻ തയ്യാറെടു ത്തുകൊണ്ടിരിക്കുകയാണ് ദി വുഡൻ ഷീൽഡ് ബാൻഡും ബാൻഡിന്റെ പിന്നണി പ്രവർത്തകരും. ഒരു പാട് അന്താരാഷ്ട്ര മ്യൂസിക്ഫെസ്റ്റിവലുകളിലും കൺസേർട്ട്സിലും പാടാനൊരുങ്ങി നിൽക്കുന്ന വുഡൻ ഷീൽഡ് ബാൻഡ് കൂടുതൽ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിക്കൊണ്ട് പുത്തൻ സംഗീത ലോകം തീർക്കും എന്ന കാര്യത്തി ൽ സംശയമേതുമില്ല