സ്വാതന്ത്ര്യ ദിനത്തില്‍ മില്‍മ പേട സബ്‌സിഡി നിരക്കില്‍

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം പകരാന്‍ ഈ വര്‍ഷവും മില്‍മ പേട ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. അഞ്ചു രൂപ വിലയുള്ള സ്വാതന്ത്ര്യദിന സ്‌പെഷല്‍ പാക്കിംഗിലുള്ള 10 ഗ്രാം പേഡ 3.15 രൂപയ്ക്കാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കുക.

9846620462, 9847123640, 9539731886 എന്നീ നമ്പറികളില്‍ വിളിച്ച് ഓര്‍ഡറുകള്‍ നല്‍കാം. ഓര്‍ഡറുകള്‍ നേരിട്ട് അതാത് വിദ്യാലയങ്ങളില്‍ എത്തിച്ചു നല്‍കും. മില്‍മയുടെ നടുവട്ടത്തുള്ള സെന്‍ട്രല്‍ പ്രോഡക്ട്‌സ് ഡെയറിയില്‍ നിന്നും വയനാട് ഡെയറിയില്‍ നിന്നുമാണ് മില്‍മ പേഡ തയ്യാറാക്കുന്നത്.