കോഴിക്കോട്: ഓണത്തിന് പൊലിമയേകാന്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് നിരക്കില്‍ മില്‍മയുടെ ഓണക്കിറ്റുകള്‍ റെഡി. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റെസിഡന്റ്്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാം. ഇതിനു പുറമെ മില്‍മ ഷോപ്പികള്‍ പാര്‍ലറുകള്‍ എന്നിവ വഴി ഉപഭോക്്താക്കള്‍ക്കും ഓണക്കിറ്റുകള്‍ ഡിസ്‌കൗ്ണ്ട് നിരക്കില്‍ ലഭിക്കും.
പാലട മിക്‌സ്, മിലി പേഡ, ഗുലാബ് ജാം, മില്‍മ നെയ്യ്, സ്ലൈസ് ബാര്‍ കേക്ക്, ഡയറി വൈറ്റ്‌നര്‍, ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം എന്നിവയടങ്ങിയതാണ് കിറ്റ്, വ്യത്യസ്ത അളവില്‍ രണ്ടു തരം കിറ്റുകളാണ് ഉള്ളത. 360 രൂപയുടെ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് 300 രൂപയ്ക്കും 601 രൂപയുടെ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് 500 രൂപയ്ക്കും ഈ ഓണക്കാലത്ത് ലഭിക്കും. 9846620462, 9847123640, 9539731886 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് ആയും നേരിട്ടും ഓര്‍ഡറുകള്‍ നല്‍കാം. ഓണക്കിറ്റിന്റെ ബള്‍ക്ക് ഓര്‍ഡ്‌റുകള്‍ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും