പാലക്കാട് നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്. പാലക്കാടന്‍ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തില്‍ കാണാന്‍ കഴിഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ വെച്ച് നടക്കും,രാവിലെ 11 മണി മുതലാണ് നടപടികള്‍ ആരംഭിക്കുക,വൈകീട്ടോടെ നടപടികള്‍ പൂര്‍ത്തിയാക്കും,വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പും വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23നും ഡ്രൈ ഡ്രേ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.