പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാതൃക -കേന്ദ്രമന്ത്രി

കോഴിക്കോട്: പ്രൈഡ് ക്രെഡി റ്റ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ വാര്‍ഷിക പൊതുയോഗം മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ജലവിഭവ സഹമന്ത്രി ഡോ. രാജ് ഭൂഷന്‍ ചൗധരി ഉദ്ഘാടനംചെയ്തു. ഇന്ത്യയില്‍ തന്നെയുള്ള സഹകരണപ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റി ചെയ്യുന്നതെന്ന് അദ്ദേ ഹം പറഞ്ഞു.

ബീഹാറില്‍ നിന്നുള്ള മുന്‍ മന്ത്രിയും ഇപ്പോള്‍ എംപിയുമായ ജനാര്‍ധന്‍ സിങ് സിഗ്രിവാള്‍, സിനിമാതാരം മമ്ത മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പ്രൈഡ് ചെയര്‍മാന്‍ ഡോ. എന്‍. സായ്‌റാം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൊസൈറ്റി സിഇഒ ശൈലേഷ് സി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. യോ ഗത്തില്‍ സൊസൈറ്റിയുടെ ലാ ഭവിഹിതം മെമ്പര്‍മാര്‍ക്ക് ഡിവി ഡെന്റ് ആയി പ്രഖ്യാപിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ഒരു ലക്ഷത്തില്‍പ്പരം മെമ്പര്‍മാരും 1000 കോടിയിലധികം ബിസിനസ്സും ചെയ്യുന്ന പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി എന്‍സിഡിയില്‍ നിന്നും 100 കോടിയുടെ ഹ്രസ്വ കാല വായ്പ ലഭിച്ചിട്ടുള്ള അപൂര്‍വം സഹകരണ പ്രസ്ഥാനങ്ങളില്‍ ഒന്നാണ്.