സഫീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റ് ലോഞ്ച് ചെയ്തു

കോഴിക്കോട്: സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ സഫീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ പ്രോജക്റ്റായ ഇവോറ റിസോർട്ട് & സ്‌പായുടെ പ്രോജക്റ്റ് ലോഞ്ചിംഗ് കോഴിക്കോട് ട്രൈപ്പന്റയിൽ വച്ച നടന്ന ചടങ്ങിൽ ജനാബ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ജാഫർ പ്രൊജക്റ്റിനെക്കുറിച്ച് വിശദീകരിച്ചു. ഡയറക്ടർമാരായ മൂസ്സ കളമ്പ്രാട്ടിൽ, അബ്ദുൾ ഗഫൂർ കെ, അബ്ദുൾ നാസർ, വടക്കേടൻ അബ്ദുൾ സമദ്, മുഹമ്മദ് വള്ളിക്കോത്ത്, സിദ്ദീഖ് കെ.കെ, പ്രോജക്റ്റ് മാനേജർ എഞ്ചിനിയർ ഫൗസ് ടി.പി, അനസ് എന്നിവർ സന്നിഹിതരായിരുന്നു.

ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ്റ് രംഗത്ത് 15 വർഷത്തിലേറയായി പ്രവർത്തിക്കുന്ന സഫീർ ഗ്രൂപ്പിന് സൗദി അറേബ്യയി ൽ 500 ലധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള രണ്ട് പ്രശസ്തമായ ഹോട്ടലുകളുണ്ട്. സീഫുഡ് രംഗത്ത് ഏറ്റവും പോപ്പുല റായ റെസ്റ്റോറന്റുകളാണത്. രുചികരമായ ഭക്ഷണം ഒരുക്കുന്നതിലും, ഗുണമേന്മ ഉറപ്പാക്കുന്നതിലും ഏറ്റവും മികച്ച ഉ പഭോക്തൃസേവനം ഉറപ്പുവരുത്തുന്നതിലും കാണിക്കുന്ന പ്രതിബദ്ധതയാണ് സഫീർ ഗ്രൂപ്പിൻ്റെ മുഖമുദ്ര.

വയനാട്ടിലെ അമ്പലവയൽ സഫീർ ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ ഇവോറ റിസോർട്ട് ആൻ്റ് സ്‌പാ പ്രവർത്തനമാരംഭിക്കുന്നത്. ലക്ഷ്വറിയും ഇക്കോഫ്രണ്ട്ല്ലി ഹോസ്‌പിറ്റാലിറ്റിയും സമന്വയിപ്പിക്കുന്നുവെന്നതാണ് ഇവോറയുടെ ഏറ്റവും വലിയ സവിശേഷത. പ്രകൃതിസ്നേഹികൾക്കും ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും കോർപറേറ്റ് ടീമുകൾക്കും ഒരു വേ പോലെ ഇണങ്ങുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ,4.50 പ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിക്കുവാൻ പറ്റുന്നവിധത്തിലാണ്ഇവോറ റിസോർട്ട രൂപകൽപന ചെയ്തിരിക്കുന്നത്. പ്രകൃതിയും ലക്ഷ്വറിയും ഒരുപോലെ കോർത്തിണക്കിയ ഡിസൈൻ ഇവോറയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ത‌മാക്കുന്നു.

ഏറ്റവും മനോഹരവും പ്രകൃതിസുന്ദരവുമായ ലൊക്കേഷൻ. എളുപ്പത്തിൽ എത്തിച്ചേരൻ കഴിയുന്നതാണ് ഈ ലൊക്കേ ക്കഷൻ. മാത്രമല്ല, വയനാട്ടിലെ മറ്റ് പ്രശസ്‌തമായ ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് ഇവിടെ നിന്നും എളുപ്പത്തിൽ എത്തി ചേരാൻ കഴിയും. ഈ പ്രീമിയം ഇക്കോഫ്രണ്‌ടലി റിസോർട്ടിൽ പ്രകൃതിയും ലക്ഷ്വറിയും സമഞ്ജസമായി സമ്മേളിക്കുന്നു

വിശാലമായ റൂമുകളും സ്യൂട്ടുകളുമാണ് ഇവോറയിലുള്ളത്. കിംഗ് സൈസ് ബെഡുകളും പ്രീമിയം ലിനനും മനോഹരമായ ഇന്റീരിയറുമാണ് ഇവോറയിൽ ഒരുക്കിയിരിക്കുന്നത്. ഓരോ റൂമിനും പ്രൈവറ്റ് ബാൽക്കണി, ലക്ഷ്വറി ഫിറ്റിംഗ് സാടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.

ഇവോറയുടെ മറ്റൊരു ആകർഷണം കേവ്സ് എന്ന മൾട്ടി കുസിൻ റെസ്റ്റോറന്ററാണ്. റിസോർട്ടിനുള്ളിൽ തന്നെയാണ് കേവ്സ്. കേരളത്തനിമയാർന്ന വിഭവങ്ങൾക്കൊപ്പം ആഗോള രുചികളും ഫ്ളേവറുകളും ഭക്ഷണപ്രേമികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.

ടൂറിസ്റ്റുകളുടെ താമസം ഏറ്റവും സുഖകരമാക്കുന്നതിനുള്ള സംവിധാനങ്ങൾക്കൊപ്പം അവരുടെ ഫിറ്റ്നസിനും വെ ൽനസിനും റിക്രിയേഷനും വേണ്ട എല്ലാ ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഇതോടോപ്പം തന്നെ കോർപറേറ്റ്സ് ഇവൻ്റുകൾക്കായി വിശാലമായ ഒരു ബാങ്കറ്റ് ഹാളും റൂഫ് ടോപ് സെലിബ്രേഷൻ ഏരിയയും പ്രത്യേകമായി തയാറ്ക്കിയിട്ടുണ്ട്.