തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി.ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം.
തദ്ദേശ സ്വയംഭരണവകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ്, വനിതാ പോലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ എൽ.ഡി.വി./എച്ച്.ഡി.വി. ഡ്രൈവർ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.