സാബുവിന്റെ ഏദൻ തോട്ടം

കോഴിക്കോട്, ചങ്ങരോത്ത്, രണ്ടു പ്ലാക്കൽ സാബു തന്റെ 4 ഏക്കർ കൃഷിയിടം വിവി ധ കൃഷികളാൽ മനോഹരമാക്കിയിട്ടുണ്ട്. 240 തെങ്ങുകൾ, 60 ജാതി മരങ്ങൾ, 400 കവുങ്ങുകൾ, 400 കുരുമുളക് എന്നിവ നന്നായി ഫലം തരുന്നു. കൂടാതെ 350 വാഴകളും, ഒട്ടും സ്ഥലം കളയാതെ പച്ചക്കറികളും, ഇഞ്ചിയും, മഞ്ഞളും, സാബുവിൻ്റെ കൃഷി ഇടത്തിലുണ്ട്

വേറിട്ട ഫലവൃക്ഷത്തോട്ടം
റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അഭിയു, അച്ച ചെറു,കെപ്പ ൽ, മിറക്കിൾ ഫ്രൂട്ട്, ഫുലാനാൻ, ദുരിയാൻ ഡ്രാഗൺ ഫ്രൂട്ട്, വിവിധ തരം പ്ലാവുകൾ, മാവുകൾ, എന്നിവ ആരെയും ആകർഷിക്കും. ജൈവകൃഷിയാണ് പ്രധാനമായും സാബു ചെയ്യുന്നത്. അതിനായി മണ്ണിര കമ്പോസ്റ്റ് ആട് പശു എന്നിവയുടെ ചാണകം പച്ചില വളങ്ങൾ കമ്പോസ്റ്റ് ജീവാമൃതം എന്നിവ സാബു തയ്യാറാക്കി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ മീൻ വളർത്തലും ഉണ്ട്. മുറ്റത്തിന് തണലും അലങ്കാരവുമായി 10 വർഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു റംബൂട്ടാനിൽ നിന്ന് തന്നെ ഇത്ത വണ ഒന്നര ക്വിന്റൽ പഴം ലഭിക്കുന്ന 5 മരങ്ങൾ. ബാക്കി യുള്ള ചെറു മരങ്ങളും നല്ല ആദായം നൽകി വരുന്നു.
നാട്ടിൽ മികച്ച വിപണിയുള്ള ഇതിന് സാബുവിന്റെ
തെങ്ങിൽ നിന്ന് നാളികേരം മാത്രമല്ല സാബുവിൻ്റെ പ്രധാന വരുമാനം. ശാസ്ത്രീയമായി, ഉത്പാദിപ്പിച്ച ഏറ്റവും മികച്ച തെങ്ങിൻ തൈകൾ കേരളത്തിനകത്തും പുറത്തും വർഷങ്ങളായി അദ്ദേഹം വിറ്റു വരുന്നു…
തോട്ടത്തിൽ 200 രൂപയ്ക്ക് തന്നെ വിറ്റ് പോകുന്നു. കൂ ടാതെ മൂന്നു ദിവസം കൂടുമ്പോൾ ആന്ധ്രപ്രദേശിലേക്ക് കയറ്റി അയക്കുന്നുണ്ട്. നിരവധി ആളുകൾ നേരിട്ട് വന്ന് പറിച്ച് തൂക്കി എടുത്തു കൊണ്ടുപോകുന്നുണ്ട്.

സാബു നൽകും മികച്ച തൈകൾ
തെങ്ങിൽ നിന്ന് നാളികേരം മാത്രമല്ല സാബുവിന്റെ പ്രധാന വരുമാനം. ശാസ്ത്രീയമായി, ഉത്പാദിപ്പിച്ച ഏ റ്റവും മികച്ച തെങ്ങിൻ തൈകൾ കേരളത്തിനകത്തും പു റത്തും വർഷങ്ങളായി അദ്ദേഹം വിറ്റു വരുന്നു.
കൂടാതെ വിവിധ ഇനത്തിലുള്ള കവുങ്ങുകൾ, ക്രാഫ്റ്റ് ചെയ്‌ത ജാതി, റമ്പൂട്ടാൻ, മുളഞ്ഞി ഇല്ലാത്തതും നേരത്തെ കായ്ക്കുന്നതുമായ വിവിധ തരത്തിലുള്ള പ്ലാവുകൾ, വിവിധ രുചിയിലും ഇനത്തിലും ഉള്ള മാവുകൾ, മിറാക്കിൾ ഫ്രൂട്ട്, വിവിധതരം സപ്പോട്ടകൾ അഭിയു, അ വോക്കാഡോ എന്നിവയും ഇവിടെ ലഭ്യമാണ്.
മുറ്റത്തെ കുറ്റികുരുമുളക് തോട്ടം
മുറ്റത്തും പറമ്പിലും പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിൽ വിവിധ വലിപ്പത്തിലും ഇനത്തിലും ഉള്ള കുറ്റി കുരുമുളക് ആരും നോക്കി പോകും, കുറഞ്ഞ മുതൽ മുടക്കിൽ ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ കുരുമുളകിന് വി പണിയിൽ വൻ ഡിമാൻഡ് തന്നെയാണ്. നിരവധി കർഷകരും നഴ്‌സറി ഉടമകളും ഭാരതീയ സുഗന്ധവിള ഗവേഷ ണ കേന്ദ്രത്തിലേക്കും ഇത് നന്നായി വിറ്റു പോകുന്നു.

എല്ലാ കാർഷിക പ്രവർത്തനങ്ങൾക്കും പിന്തുണയു മായി ഭാര്യ പ്രസീന, മക്കൾ അഭിഷേക് , ടീസ, അഞ്ജലിയും സാബുവിനോടൊപ്പം തന്നെ ഉണ്ട്.
കുറേ സ്ഥലം സ്വന്തമായി ഉണ്ടായിട്ടും ഒരു കൃഷിയും ചെയ്യാതെ തരിശായി കിടക്കുന്നവർക്ക് ഒരു വരുമാനവും ഉണ്ടാവുകയില്ല. മണ്ണിൽ നന്നായി പണിയെടുത്താൽ മികച്ച വിജയം തന്നെ കിട്ടുമെന്ന് സാബു എല്ലാവരോടും പറയുന്നു. മികച്ച കാർഷിക ഉൽപന്നങ്ങളും, തൈകളും വിതരണം ചെയ്യുന്നതോടൊപ്പം തൻ്റെ കൃഷിയറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനും സാബു സമയം കണ്ടെത്തുന്നു.
എല്ലാം വാങ്ങി കഴിക്കുന്ന ശീലം മാറ്റി, നട്ടു വളർത്തി കഴിക്കുന്ന ശീലത്തിലേക്ക് വരാൻ സാബു എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. അതാണ് സാബുവിൻ്റെ വിജയം

വിളകൾ നടുമ്പോൾ (കുഴിച്ചിടുമ്പോൾ)

ശ്രദ്ധിക്കാനേറെ ഏതൊരു വിള നടുമ്പോഴും വെയിലും വെളിച്ചവും നന്നായി ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ. എവിടുന്നെങ്കിലും ഒരു തൈ വാങ്ങി എങ്ങനെയെങ്കിലും എവിടെയെങ്കിലും കുഴിച്ചിട്ട് തിരിഞ്ഞു നോക്കാതിരുന്നാൽ യാതൊരു ഫലവും ലഭിക്കില്ല എന്ന് മാത്രമല്ല സമയവും സാമ്പത്തിക നഷ്ടവും അതിലേറെ നിരാശയും ബാക്കി യാവുന്നു. മാവ്, പ്ലാവ്, റംബുട്ടാൻ, സപ്പോട്ട, തുടങ്ങിയവ ഏത് ദീർഘ കാല വൃക്ഷങ്ങൾ നടുമ്പോൾ അര മീറ്റർ ആഴത്തി ലും വീതിയാലും നീളത്തിലും കുഴിതയ്യാറാക്കി വെക്ക ണം. അതിലെ കല്ല്, വേരുകൾ, മര കുറ്റികൾ എന്നിവ എടുത്ത് കളഞ്ഞു വൃത്തിയാക്കുക. അരകിലോ കുമ്മായം കുഴിയെടുക്കാൻ പുറത്തേക്കിട്ട മണ്ണുമായി കൂട്ടി കലർത്തി കുഴിയുടെ പകുതിഭാഗം മൂടണം. തുടർന്ന് ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി, അരകിലോ വീതം എ ല്ല് പൊടിയും, വേപ്പിൻപ്പിണ്ണാക്കും, മേൽമണ്ണും കൂട്ടി കു ഴി പൂർണ്ണമായി മൂടുക. കുഴിയുടെ ഒത്ത നടുവിൽ ചെറി യ കുഴിയെടുത്ത് തൈ നടാം. വേരുകൾക്ക് ക്ഷതം പറ്റം ത്ത രീതിയിൽ വേണം തൈ കവറിൽ നിന്നും മാറ്റാൻ. കവറിൽ നിന്ന് പൊട്ടിച്ച തൈ മണ്ണോടെ ചെറിയ കുഴിയി ലേയ്ക്ക് ഇറക്കിവെച്ച് മണ്ണ് ഇട്ട് കൊടുക്കണം. ബെ ഡ്/ഗ്രാഫ്റ്റ് ചെയ്തത ഭാഗത്തിന്റെ താഴെ വരെയേ മണ്ണ് ഇടാവൂ. തുടർന്ന് ചെറിയ കുഴിയുടെ ചുറ്റും മണ്ണ് അമർത്തി തൈയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാ രീതിയിലാക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശക്തമായ മഴയിൽ നിന്ന് സംരക്ഷണം കിട്ടാൻ ഒരാ ഴ്ച്ചത്തേക്ക് തണൽ കെടുക്കുന്നത് സഹായിക്കും. ഇതിനായി മരത്തിന്റെ ശിഖിരങ്ങളോ ഓലമടലോ ഉപയോ ഗിക്കാം. അപ്പോഴേക്കും പുതുവേരുകൾ വന്ന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ചെടിക്ക് കഴിയും, തുടർന്ന് തണൽ എടുത്തുമാറ്റം, വേനൽക്കാലത്ത് തൈ നടുമ്പോഴും ഈ രീതി അവലംബിക്കാം. ബെഡ്/ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടുമ്പോൾ ബെഡ് ചെയ അല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്‌ത ഭാഗത്തിന്റെ തഴെ വരെ മാ ത്രമേ മണ്ണ് ഇടാൻ പാടുള്ളു. മണ്ണ് കൂടുതൽ ഇട്ട് മൂടിയി ൽ ബെഡ് ചെയ്‌തതിൻ്റെ ഗുണങ്ങൾ കിട്ടുകയില്ലെന്ന് മാ ത്രമല്ല ചെടി പൂത്ത് കായ്ക്കാൻ വളരെ വർഷങ്ങൾ എ ടുക്കുകയും, വലിയ വൃക്ഷമാകുകയും ചെയ്യും.

വിളവെടുപ്പും പ്രൂണിംഗും

മിക്ക ഫലവൃക്ഷങ്ങളും വിളവെടുത്ത കഴിയുമ്പോൾ ആളുകൾ ഒന്നും ശ്രദ്ധിക്കാതെ ഇടും പരാഗണം നടന്നു, കായ് പിടിച്ചതിനുശേഷം 15 മുതൽ 18 ആഴ്ച്ചകൾക്കുള്ളി ൽ പഴങ്ങൾ വിളവെടുക്കാം. റംബുട്ടാൻ ചുവപ്പിനങ്ങൾ ആദ്യം ഇളം മഞ്ഞ നിറത്തിലും പാകമാകുമ്പോൾ കടും ചുവപ്പു നിറത്തിലും കാണപ്പെടും ഈ സമയത്താണ് പ ഴങ്ങൾ വിളവെടുക്കേണ്ടത്. അവസാനഘട്ട വിളവെടു പ്പിനോടൊപ്പം തന്നെ കൊമ്പുകോതലും (പ്രൂണിംഗ്) ന ടത്തുന്നതിനായി വിളവെടുത്ത ശിഖരങ്ങളുടെ അഗ്രഭാ ഗത്ത് നിന്ന് അരയടിയോളം താഴ്ത്തി മുറിച്ചു മാറ്റിയാൽ മതി. ഇപ്രകാരം ശാഖകളെ കൂടുതൽ കരുത്തോടെ വളർ ത്തി തുടർന്നുള്ള സീസണിൽ പൂപ്പിടുത്തത്തിനു സജ്ജ മാക്കി, നല്ല വിളവിന് വഴിയൊരുക്കാം. ഉണങ്ങിയ ശാഖ കളും കായ്ക്കാൻ സാധ്യതയില്ലാത്ത ലോലമായ ശാഖ കളും മുറിച്ചുമാറ്റിക്കൊടുക്കണം. എല്ലാ ചില്ലകളും വെ യിൽ ഏൽക്കുന്ന രീതിയിൽ പ്രൂൺ ചെയ്യുന്നതാണ് ന ല്ലത്. നന്നായി കായ്ക്കുന്ന മരങ്ങൾ ഇളം പ്രായത്തിൽ വ ലകൊണ്ട് മൂടി സംരക്ഷിക്കണം. വിളവെടുത്തതിനു ശേ ഷം മഴക്കാലം വന്നു കഴിഞ്ഞാൽ കുമ്മായം ചേർത്ത് രണ്ടാഴ്ച്‌ചയ്ക്കുശേഷം ജൈവവളങ്ങളായ വേപ്പ്, എല്ലു പൊടി, കടല പിണ്ണാക്ക് എന്നിവ നന്നായി ചേർത്ത് മണ്ണ് കൂട്ടി കൊടുക്കണം. കുമിൾ കീടബാധ ഉണ്ടെങ്കിൽ ജൈ വരീതിയിൽ തയ്യാറാക്കി നേരത്തെതന്നെ പ്രയോഗിക്ക ണം സാബു ജേക്കബ്, രണ്ടു പ്ലാക്കൽ, 9447346325

Text & photos: Shabeer Ahammed KA

Agricultural Officer, Krishibhavan, Kodenchery
8606208008