
തിരുവനന്തപുരം: സർവകലാശാല മാർച്ചിൽ പ്രവർത്തകർക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് ഇന്നലെ നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്.കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് എന്നിവരുൾപ്പെടെ 26 പേരെ റിമാൻഡ് ചെയ്തു. കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
