സമുദ്രം പോലെ പരന്നു കിടക്കുന്ന മണൽപ്പരപ്പിനെ മറികടക്കാൻ ഒട്ടകങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാകാം, അവയ്ക്ക് മരുഭൂമിയിലെ കപ്പലുകളെന്ന വിശേഷണം ലഭിച്ചത്. എന്നാൽ ഉസ്ബക്കിസ്ഥാനിലെ ഒരു മരുഭൂമിയിലുള്ളത് കടലു താണ്ടാൻ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന യഥാർഥ കപ്പലുകൾ തന്നെയാണ്. കപ്പലുകളുടെ ശവപ്പറമ്പു പോലെ മരുഭൂമിയുടെ അങ്ങിങ്ങായി സമുദ്രയാനങ്ങൾ ഇവിടെ നിത്യനിദ്ര കൊള്ളുന്നു. മരുഭൂമിയിൽ കപ്പലുകൾ എത്തിപ്പെടാനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നിട്ടും ഈ മരുഭൂമിയിൽ കപ്പലുകൾ എങ്ങനയെത്തി…? ആ ചോദ്യത്തിനു മറുപടിയായി കാലവും മനുഷ്യനും ആ പ്രദേശത്തെ മാറ്റിമറിച്ചൊരു കഥ പറയാനുണ്ട്. മത്സ്യബന്ധനവും, സമീപ പ്രദേശങ്ങളുമായുള്ള കച്ചവടബന്ധങ്ങളുമായി സജീവ മായി നിലനിന്നിരുന്ന തടാക പ്രദേശമാണ് അരൽ സീ. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ അരൽ സീ വറ്റിവരളാൻ തുടങ്ങി, മീനുകൾ ചത്തൊടുങ്ങി, വ്യാപാരത്തിനായി പുതിയ മേഖലകൾ തേടി കച്ചവടക്കാർ പോയപ്പോൾ, ഈ കപ്പലുകൾ മാത്രം ബാക്കിയായി. എന്നാൽ അരൽ സീ കാലക്രമേണ തനിയെ വറ്റിപ്പോവുകയായിരുന്നില്ല. മനുഷ്യനെടുത്ത ചില തെറ്റായ തീരുമാനങ്ങളാണ് ഈ സജീവ വ്യാപാര മേഖലയെ മരുഭൂമിയാക്കി മാറ്റിയത്.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള തടാകങ്ങളിൽ ഒന്നാണ് ‘അരൽ സീ’. ഇതിന് ഒരു കാലത്ത് 26,300 സ്ക്വയർ കിലോമീറ്റർ വിസ്തീർണം ഉണ്ടായിരുന്നു. എന്നാലിന്ന് ജലത്തിൻ്റെ നനവു ശേഷിക്കുന്നത് കേവലം രണ്ടായിരം സ്ക്വയർ മൈൽ മാത്രമാണ്. യഥാർത്ഥത്തിൽ ഒരു തടാകമാണെങ്കിലും വിശാലവിസ്തൃതമായി കിടന്നിരു ന്നതു കൊണ്ട് അതിനെ ‘സീ’ എന്നു വിളിച്ചു പോന്നു. അങ്ങനെയാണ് അരൽ സീ എന്ന പേരു ലഭിച്ചതും. സോവിയറ്റ് ഗവൺമെന്ററിൻ്റെ ഒരു തീരുമാനത്തിൻ്റെ ഫലമായാണ് അരൽ സീ ഈ അവസ്ഥയിൽ എത്തിയത്. പരുത്തിയും അതുപോലുള്ള മറ്റു വിഭവങ്ങളും കൃഷി ചെയ്യാൻ ഗവൺമെന്റിന് അരൽ സീയിലെ ജലം ആവശ്യമായിരുന്നു

. അതിനായൊരു പദ്ധതിയും അങ്ങനെ തയ്യാറാക്കപ്പെട്ടു. ഈ പദ്ധതി തടാകത്തെ നശിപ്പിക്കുമെന്ന വ്യക്തമായ മുൻധാരണകൾ അധികൃതർക്ക് ഉണ്ടായിരുന്നെ ങ്കിലും അവർ അതിൽ നിന്നു പുറകോട്ടു പോയില്ല. 1940ലായിരുന്നു ഈ ജലസേചന പദ്ധതിയുടെ ആരംഭം. തടാകത്തെ നിറച്ചിരുന്ന പുഴയിൽ നിന്നു വരുന്ന വെള്ളം വലിയ കനാലുകൾ കെട്ടി വഴിതിരിച്ചു വിട്ടു. വലിയ കനാൽ ആയിരുന്നെങ്കിലും കൃത്യമായി വാട്ടർ പ്രൂ ഫ് ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ കനാൽ വഴി പോയിരുന്ന അമ്പതു മുതൽ എഴുപതു ശതമാനം ജലവും പാഴായിപ്പോയി, ഓരോ വർഷത്തിലും അരൽ സീ യിലെ ജലത്തിൻ്റെ അളവു കുറഞ്ഞു വന്നു. അറുപതു കളിൽ ഏകദേശം എട്ടിഞ്ചോളം ജലനിരപ്പ് താഴ്ന്നു. എ ഴുപതിൽ ഇത് ഇരുപത്തിനാലിഞ്ചായി. എൺപതിൽ മുൻവർഷത്തേക്കാൾ കൂടുതൽ വെള്ളം ജലസേചനത്തിനായി കൊണ്ടുപോയതോടെ അതുവരെ ഉണ്ടാകാത്ത തരത്തിൽ വെള്ളം തടാകത്തിൽ കുറഞ്ഞു. മുപ്പത്തി യഞ്ച് ഇഞ്ചായിരുന്നു അക്കാലത്തു വെള്ളം താഴ്ന്നത്. അപ്പോഴേക്കും മത്സ്യങ്ങളും ചത്തൊടുങ്ങാൻ തുടങ്ങിയിരുന്നു. ഇതോടെ ഒരു കാലത്ത് ആ തടാകത്തിൽ സ ജീവമായിരുന്ന കപ്പലും ബോട്ടുമൊക്കെ പലരും അവി ടെത്തന്നെ ഉപേക്ഷിച്ചു പോയി. അങ്ങനെ കാലക്രമേണ അരൽ സീ കപ്പലുകളുടെ ശവപ്പറമ്പായി മാറി. പ്രദേശവാസികൾ നിരവധി പ്രശ്‌നങ്ങൾ അഭിമുഖികരിക്കാൻ ആരംഭിച്ചു. മത്സ്യസമ്പത്ത് ഇല്ലാതായതോടെ പലർക്കും ജീവിതമാർഗ്ഗം തന്നെ നഷ്ടമായി. ജലത്തിൽ ഉപ്പിൻ്റെ അംശം വർധിച്ചതും മലിനീകരണവുമെല്ലാം പ്ര ശ്‌നങ്ങളായി. 1991ൽ ഉസ്ബെക്കിസ്ഥാൻ റഷ്യയിൽ നി ന്നു വേർതിരിഞ്ഞെങ്കിലും തടാകത്തിന്റെ പ്രശ്നങ്ങൾ ക്കു പരിഹാരമായില്ല. ആ പ്രദേശത്ത് ഉപയോഗിച്ചിരു ന്ന രാസവളം ജലത്തെ വിഷമയമാക്കി. പ്രദേശവാസികൾ ട്യൂബർലോസിസ്, ക്യാൻസർ എന്നിവയുൾപ്പെടെ യുള്ള മാരക രോഗങ്ങൾക്കടിമകളായി മാറി. 2005 ആ യതോടെ തടാകത്തെ പഴയ പ്രൗഢിയിലേക്കു തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ എന്ന നിലയിൽ ഒരു പുതിയ ഡാം പദ്ധതി നിലവിൽ വന്നു. അതുവഴി തടാകത്തിലെ ജലനിരപ്പ് ഉയർത്തി, അവിടം മത്സ്യ സമ്പുഷ്ടമാക്കാമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. എന്നാൽ പഴയ പ്രതാപത്തിലേക്കെത്താൻ തടാകത്തിന് ഇനിയും ഏറെക്കാലം വേണ്ടി വന്നേക്കാം. അതുവരെ നഷ്‌ടമായ വഴിയുടേയും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുര്യോഗ ത്തിൻറെയും കഥകൾ മാത്രമേ അരൽ സീയ്ക്കും, ആ തീര ത്തെ ജനങ്ങൾക്കും പറയാനുണ്ടാകുകയുള്ളൂ!!!