എസ്.എം.കൃഷ്ണ(92)അന്തരിച്ചു

ബംഗളൂരു:മുന്‍വിദേശകാര്യമന്ത്രിയുംകര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന്ചൊവ്വാഴ്ചപുലര്‍ച്ചെമൂന്നുമണിയോടെയായിരുന്നു അന്ത്യം.മഹാരാഷ്ട്രഗവര്‍ണറായുംസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്നേതാവായിരുന്നുസോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.1999-2004കാലഘട്ടത്തിലാണ്കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണലോക്‌സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നിനിലകളിലുംപ്രവര്‍ത്തിച്ചിട്ടുണ്ട്.

1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെലോക്‌സഭതെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ലെ നിയമസഭതെരഞ്ഞെടുപ്പില്‍ മദ്ദൂരില്‍നിന്ന്നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍കര്‍ണാടകഉപമുഖ്യമന്ത്രിയായുംപ്രവര്‍ത്തിച്ചു. 1992ലെ നിയമസഭ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന്മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലുംമുതിര്‍ന്നകോണ്‍ഗ്രസ്നേതാവായ വീരപ്പ മൊയ്‌ലിയാണ് മുഖ്യമന്ത്രിയായത്.

1994ല-നിയമസഭതിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999വരെരാജ്യസഭാംഗമായിരുന്ന കൃഷ്ണ 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസിപ്രസിഡന്റായിരുന്നു. 1999ലെനിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് കര്‍ണാടകമുഖ്യമന്ത്രിയായിതെരഞ്ഞെടുക്കപ്പെട്ടു.1999 ൽ മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി.

2004-ലെനിയമസഭതെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍നിന്ന്നിയമസഭാംഗമായി എങ്കിലും 2004ല്‍ മഹാരാഷ്ട്രഗവര്‍ണറായിനിയമിക്കപ്പെട്ടതോടെനിയമസഭാംഗത്വം രാജിവച്ചു.2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012വരെഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

2017 ജനുവരി 30 ന്കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചുകോണ്‍ഗ്രസ് വിട്ടു.2017മാര്‍ച്ച്22ന്ബിജെപിയില്‍ ചേര്‍ന്നു.