സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കോഴിക്കോട് വര്‍ണാഭമായ തുടക്കം

കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ്് കോണ്‍ക്ലേവിന് കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ തുടക്കമായി. മേയര്‍ ഒ. സദാശിവന്‍ പതാകയുയര്‍ത്തി. കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന പ്രീ കോണ്‍ഫ്രന്‍സ് ഡേയുടേയും പ്രൊഡക്റ്റ്‌സ് ഡിസ്‌പ്ലേ ആന്റ് കണ്‍സ്യൂമര്‍ ഇന്റര്‍ ഫെയ്‌സിന്റെയും ഉദ്ഘാനവും മേയര്‍ നിര്‍വ്വഹിച്ചു. ഡെയറി സെക്ടറില്‍ വന്‍ മുന്നേറ്റമാണ് അടുത്ത കാലത്തായി ഉണ്ടായതെന്നും ഇന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിയും പുരോഗതിയിലും ഈ മേഖല നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു. കന്നുകാലി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥും, ഇ-പോസ്റ്റര്‍ ആന്റ് ഓറല്‍ പ്രസന്റേഷന്റെ ഉദ്ഘാടനം മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ളയും നിര്‍വ്വഹിച്ചു.

സതേണ്‍ ഡെയറി ആന്റ് ഫുഡ ്‌കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന പ്രീ കോണ്‍ഫ്രന്‍സ് ഡേയുടെ ഉദ്ഘാടനം മേയര്‍ ഒ. സദാശിവന്‍ നിര്‍വ്വഹിക്കുന്നു.

നൂതന സംരഭകത്വ ആശയത്തെക്കുറിച്ച് ഡെയറി മേഖലയിലെ യുവ സംരഭകയും കസാരോ ക്രീമിയറിയുടെ (Casaro Creamery) സ്ഥാപകയുമായ അനു ജോസഫ് സംസാരിച്ചു. ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ കേരള ചാപ്്റ്ററിന്റെ മുന്‍ ചെയര്‍മാനും എസ്ഡിഎഫ്‌സി സംഘാടക സമിതി രക്ഷാധികാരിയുമായ ഡോ.പി.ഐ. ഗീവര്‍ഗീസ് സ്വാഗതവും ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി അപര്‍ണ്ണ സുധാകരന്‍.വി നന്ദിയും പറഞ്ഞു. ‘സാമ്പത്തിക സാക്ഷരത ശാക്തീകരണവും ഉത്തരവാദിത്വമുള്ള ഡിജിറ്റല്‍ ബാങ്കിംഗും’എന്ന വിഷയത്തില്‍ റിസര്‍വ്വ് ബാങ്ക് ജനറല്‍ മാനേജര്‍ പ്രജീഷ് വി.എസ്. സംസാരിച്ചു.

കോണ്‍ക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കും രാവിലെ 10.20ന് നടക്കുന്ന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരായ ജെ.ചിഞ്ചുറാണി – കേരളം (J Chinchurani -Kerala), ടി. മനോ തങ്കരാജ് – തമിഴ്നാട് (T. Mano Thangaraj -Tamil Nadu), കെ.വെങ്കിടേഷ് – കര്‍ണാടക (K. Venkatesh (Karnataka), കിഞ്ചാരപ്പു അട്ചനായിഡു -ആന്ധ്രപ്രദേശ് ( Kinjarapu Atchannaidu (Andrapradesh), വാകിടി ശ്രീഹരി – തെലുങ്കാന (Vakiti Srihari -Telangana), സി. ദേജ കൗമര്‍ – പോണ്ടിച്ചേരി (C. Djeacoumar – Puducherry) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ക്ഷീര മേഖലയില്‍ മികവ് തെളിയിച്ച ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ക്കുള്ള ഔട്ട് സ്റ്റാന്റിംഗ് ഡെയറി പ്രൊഫഷണല്‍ അവാര്‍ഡുകളും (Outstanding Dairy Professionals Award) വനിതാ ക്ഷീര കര്‍ഷകര്‍ക്കുള്ള വുമണ്‍ ഡെയറി ഫാര്‍മര്‍ ( Woman Dairy Farmer Award) അവാര്‍ഡുകളും കോണ്‍ക്ലേവില്‍ വെച്ച് മന്ത്രിമാര്‍ സമ്മാനിക്കും.

തുടര്‍ന്ന് ‘കര്‍ഷകന്‍’ എന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ച നടക്കും. സുരേഷ്.എസ് ( പ്രൊക്യുര്‍മെന്റ് ഹെഡ്- ഡോഡ്‌ലെ ഡെയറി ,ഹൈദരബാദ്), പി.ഗോപാലകൃഷ്ണന്‍ ( മാനേജിംഗ് ഡയറക്ടര്‍ സംഘം ഡെയറി), കെ.സി. ജെയിംസ് ( മാനേജിംഗ് ഡയറക്ടര്‍ – മലബാര്‍ മില്‍മ) എന്നിവര്‍ സംസാരിക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി മോഡറേറ്ററായിരിക്കും.

‘ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച പതിവ് പരാതികള്‍, ആഗോള വ്യാപാരത്തിനായുള്ള കര്‍ഷക പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ സിമി ഉണ്ണിക്കൃഷ്ണന്‍ ( റീജണല്‍ ഹെഡ്, അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ), കെ.എന്‍. ധന്യ (റീജണല്‍ ഡയറക്ടര്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്‌ഐ) എന്നിവര്‍ സംസാരിക്കും.

‘നൂതന സംസ്്കരണ, പാക്കിംഗ് സാങ്കേതിക വിദ്യകള്‍’ എന്ന വിഷയത്തില്‍ അമിത്ത് വ്യാസ് (മാനേജിംഗ് ഡയറക്ടര്‍ അമൂല്‍), ഡോ.നിവാഷ് ജീവനന്ദന്‍ ( കിങ്ടണ്‍ എഞ്ചിനീയറിംഗ് കോളജ് വെല്ലൂര്‍),ഡോ. ആര്‍.എസ്. മാച്ചെ ( ചീഫ് സയന്റിസ്റ്റ് സിഎഫ്എഫ്ആര്‍ഐ- മൈസൂര്‍) എന്നിവരും ‘ആരോഗ്യകരമായ ഭക്ഷണക്രമം ക്രമീകരിക്കുന്നതില്‍ പ്രവര്‍ത്തനപരമായ ചേരുവകള്‍ ഉപയോഗപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ കെ.ആര്‍ അനില്‍ കുമാറും (റിട്ട. അസി.ഡയറക്ടര്‍ ഡിഎഫ്ആര്‍എല്‍ മൈസൂര്‍), നേഹ ശര്‍മ്മയും ( ഡയറക്ടര്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്) സംസാരിക്കും.