കോഴിക്കോട്: ലോക ട്രോമ ദിനത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള അപകടങ്ങളിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ നിന്ന് തങ്ങളുടെ ജീവിതത്തെ തിരിച്ചുപിടിച്ചവരുടെ “അതിജീവന”സംഗമം നടന്നു . ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നാളുകളിൽക്കൂടി കടന്നുപോയവർ അവരുടെ അതിജീവന യാത്രയിലെ മുഖ്യപങ്ക് വഹിച്ച ഇടത്തിൽ ഒരുമിച്ച് കൂടിയത് നവ്യാനുഭവമായിരുന്നു. ആത്മവിശ്വാസവും, സൗഹൃദവും അതിലുപരി അതിജീവനത്തിൻ്റെ ഒട്ടേറെ കഥകളും നിറഞ്ഞ വേദിയുടെ ഉദ്ഘാടനം അപകടത്തെ അതിജീവിച്ചവർ ഒരുമിച്ച് നിർവ്വഹിച്ചു .
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന അപകടങ്ങൾ എങ്ങനെ നേരിടണമെന്ന അവബോധം സൃഷ്ടിക്കുന്നതിനും, അപകടം മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് പ്രചോദനം നൽകാനും ഇത്തരം വേദികൾ സഹായകരമാകുമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിന് ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ.എബ്രഹാം മാമൻ, ഡോ. നൗഫൽ ബഷീർ,ഡോ.രാധേഷ് നമ്പ്യാർ, ഡോ.വിനീത് ചന്ദ്രൻ, ഡോ.സെബിൻ വി തോമസ്,ഡോ.വിനോദ്,ഡോ.വിശാൽ, ഡോ. റോഷൻ സ്നേഹിത്, ഡോ. ബിനേഷ്,ഡോ.മിഥുൻ,ഡോ. മിഥ്ലേഷ്, ഡോ.ലിജാസ് , ഡോ.ദീപക് തുടങ്ങിയവർ നേതൃത്വം നൽകി.
