29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 5-ന് ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ 13 മുതൽ 20 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത എണ്ണം ഡ്യൂട്ടി പാസ്സുകൾ അനുവദിക്കും. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യശ്രവ്യ ഓൺലൈൻ മാധ്യമങ്ങൾക്ക് പാസ്സുകൾ അനുവദിക്കുന്നത്.ചലച്ചിത്ര…
Tag: the news time magazine
മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം
സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്. ജില്ലാ…
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന…
ഒ.ടി.പി. ഇനിമുതൽ ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം
കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി.നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം…
എറണാകുളം മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ ഐ. സി. യു. താൽക്കാലികമായി പ്രവർത്തിക്കില്ല
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ ഐ. സി. യു. ഡിസംബർ നാല് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ…
കാസർകോട് ആർ എം എസ്സും ഇനി മുതൽ ഇൻട്രാ സർക്കിൾ ഹബാകും (ഐ.സി. എച്ച്) ഉത്തരവ് ലഭിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി
കാസർകോട്, റെയിൽവേ പോസ്റ്റൽ ആർ.എം. എസ്. (റെയിൽവേ മെയിൽ സോർട്ടിങ്) ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് ആവശ്യമായ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് പോസ്റ്റൽ അധികൃതർ തീരുമാനം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചതായി രാജ്മോഹൻ…
ബയോസ്റ്റാറ്റിഷ്യന്‍ നിയമനം
കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ബയോസ്റ്റാറ്റിഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 18-ന് രാവിലെ പതിനൊന്നിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി…
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സൗഹൃദ സന്ദർശനം നടത്തി
പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശി വിശ്വനാഥന്റെ നേതൃത്വത്തിൽ സ്പീക്കറെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. കേരളത്തിൻറെ വികസനത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പങ്ക്, വാണിജ്യ വ്യവസായ രംഗങ്ങളിലെ വളർച്ചയ്ക്കായി പോർട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികൾക്കായുള്ള നവീന ആശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്പീക്കർ…
‘കർമയോഗി’ കോഴ്സ് വരുന്നു; ഭാരതീയചിന്തയിലും ഭഗവദ് ഗീതയിലും ഊന്നി IAS-കാര്‍ അടക്കമുള്ളവർക്ക് പരിശീലനം
ന്യൂഡല്‍ഹി: ഐ.എ.എസ്. ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലുമൂന്നിയ തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ‘പുതിയ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനനുസൃതമായി, ഭാവിയിലെ വെല്ലുവിളികള്‍ക്ക് സജ്ജമാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥ മനോഭാവവും വൈദഗ്ധ്യവും അറിവും രൂപപ്പെടുത്താനുള്ള കര്‍മയോഗി പദ്ധതിയിലാണ്…