കണ്ണീർക്കടലായി സ്‌കൂൾ,പ്രിയപ്പെട്ട സ്കൂൾ മുറ്റത്ത് അവസാനമായി നിശ്ചലനായി മിഥുനെത്തി,

കൊല്ലം: പ്രിയപ്പെട്ട സ്കൂൾ മുറ്റത്ത് അവസാനമായി നിശ്ചലനായി മിഥുനെത്തി, കണ്ണീർക്കടലായി സ്‌കൂൾ

തന്‍റെ സ്കൂളിലേക്ക് പ്രിയപ്പെട്ട കൂട്ടുകാരുടെ മുന്നിലേക്ക് മിഥുന്‍ നിശ്ചലനായി അവസാനമായെത്തി. മിഥുനിനെ അവസാനമായി ഒരുനോക്ക് കാണാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം രാവിലെ പത്തുമണിയോടെയാണ് സ്കൂളിലേക്ക് കൊണ്ടുപോയത്.

എന്നാല്‍ വിലാപയാത്രയായി സ്കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം നാല് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് തെറിച്ചുവീണ സൈക്കിൾ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു.ഇതിനെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.