‘പലിശരഹിത മൈക്രോഫിനാന്‍സും സുസ്ഥിര വികസനവും’ ദേശീയ സെമിനാര്‍ 19ന്

കോഴിക്കോട്: ഇന്‍ഫാക് സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റി കേരളയും വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന പലിശരഹിത മൈക്രോഫിനാന്‍സ് ദേശീയ സെമിനാര്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ വാഴയൂര്‍ സാഫി കാമ്പസില്‍ നടക്കും. ‘പലിശരഹിത മൈക്രോ ഫിനാന്‍സും സുസ്ഥിര വികസനവും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പ്രമുഖ മൈക്രോഫിനാന്‍സ് വിദഗ്ധനും ന്യൂദല്‍ഹി രാജീവ്ഗാന്ധി ഫൗണ്ടേണ്‍ഷന്‍ സി ഇ ഒയുമായ വിജയ് മഹാജന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോപ്പറേറ്റീവ് മേഖലയിലും എന്‍.ജി.ഒ മേഖലയിലും പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്‍ുവരുന്നതിനും വിവിധ മാതൃകകള്‍ രാജ്യത്തിന് പരിചയപ്പെടുത്തുന്നതിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്്.

12 കീനോട്ട് പ്രസന്‌റേഷനുകളും 50ലേറെ ഗവേഷണ പ്രബന്ധങ്ങളും സെമിനാറില്‍ ഉണ്ടണ്‍ണ്‍ാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സെമിനാറില്‍ പങ്കെടുക്കും.

19 ന് രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി മുജീബ് റഹ്മാന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി. സിദ്ദീഖ് എം എല്‍ എ, ഒ.അബ്ദുറഹ്മാന്‍, എച്ച്. അബ്ദുറഖീബ് (ചെന്നൈ), സി എച്ച് അബ്ദുറഹീം (ചെയര്‍മാന്‍, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ ഹുസൈന്‍ മടവൂര്‍, പ്രൊഫ: ഇമ്പിച്ചിക്കോയ (സി, ഇ. ഒ സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്), ഡോ. മുഹമ്മദ് പാലത്ത് (ചെയര്‍മാന്‍ ഇന്‍ഫാക്) മുഹമ്മദ് കാമില്‍ (കണ്‍വീനര്‍) തുടങ്ങിയവര്‍ പങ്കെടുക്കും.

സുരേഷ് കൃഷ്ണ (സി.ഇ.ഒ, യൂനുസ് സോഷ്യല്‍ ഫണ്‍ണ്ട് ബാംഗ്ലൂര്‍), പ്രണയ് ഭാര്‍ഗവ (സി.ഇ. ഒ വിസി ഫണ്ട്ണ്‍ണ്‍ ഹൈദരാബാദ്), ഡോ. ഷാരീഖ് നിസാര്‍ (ഇസ്‌ലാമിക് ഫിനാന്‍സ് വിദഗ്ധന്‍, മുംബൈ), ഡോ. എ.എ ഫൈസി (മൈക്രോ ഫിനാന്‍സ് വിദഗ്ധന്‍, ബീഹാര്‍), ഡോ. ഇര്‍ഷാദ് (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ), ഡോ. ജാഫര്‍ കെ (മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്), ഉസാമ ഖാന്‍ (ന്യൂഡല്‍ഹി), ഇഖ്ബാല്‍ ഹുസൈന്‍ (ഹൈദരാബാദ്), ഡോ. ഷഹീദ് റമദാന്‍ (ഗവണ്‍മെന്റ് ആര്‍ട് ആന്റ് സയന്‍സ് കോളെജ് കോഴിക്കോട്), ഡോ. വി.എം നിഷാദ് (പീപ്പിള്‍സ് ഫൗണ്ടേഷന്‍), സമീല്‍ സജ്ജാദ് (പീപ്പിള്‍സ് ഫൗണ്ടേഷന്‍) തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സംവദിക്കും.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള അറുപതോളം അക്കാദമിക വിദഗ്ദര്‍, ഗവേഷകര്‍, സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച, സഹകരണ സംരംഭങ്ങളെ കുറിച്ചുള്ള ശില്‍പശാല എന്നിവയും സെമിനാറിന്റെ ഭാഗമായി നടക്കും. രജിസ്റ്റര്‍ ചെയ്ത 300 പേരാണ് സെമിനാറില്‍ പങ്കെടുക്കുക.
സമാപന സമ്മേളനം 20 ന് വൈകീട്ട് 3 മണിക്ക് നടക്കും. എം കെ രാഘവന്‍ എം.പി, ടി. വി ഇബ്രാഹീം എം എല്‍ എ, ടി. ആരിഫലി, എം. എ മെഹബൂബ്, എം അബ്ദുല്‍ മജീദ്, ടി .കെ ഹുസൈന്‍, സി.പി ഹബീബ് റഹ്മാന്‍, ഡോ. ഷബീബ് ഖാന്‍ എന്നിവര്‍ പങ്കെടുക്കും.

സി. പി ഹബീബ് റഹ്മാന്‍
ജനറല്‍ കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
പ്രൊഫ: ഇമ്പിച്ചിക്കോയ (സി, ഇ. ഒ സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വാഴയൂര്‍)
ഡോ. മുഹമ്മദ് പാലത്ത് (ചെയര്‍മാന്‍ ഇന്‍ഫാക്),
ഡോ. ഷബീബ് ഖാന്‍ (സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍),
ടി. കെ ഹുസൈന്‍ (വൈസ് ചെയര്‍മാന്‍ ഇന്‍ഫാക്),
സി. പി ഹബീബ് റഹ്മാന്‍ (ജനറല്‍ സെക്രട്ടറി ഇന്‍ഫാക്).