പാത്തുമ്മയുടെയും സതിയേച്ചി യുടെയും ആട് കഥ പറയുന്നു

മുന്നാം ക്ലാസിൽ പഠനം നിർത്തിയതാണ് സതിയേച്ചി. പിന്നീട് അങ്ങോട്ട് കഷ്ടപ്പാടുകളോട് മല്ലിട്ടാ യിരുന്നു ജീവിതം. അന്നൊന്നും അക്ഷരങ്ങൾ കൂട്ടിവായി ക്കാനറിയാത്ത സതിയേച്ചിയുടെ മനസിൽപോലും വായന കടന്നുവന്നിട്ടേ ഉണ്ടായിരുന്നില്ല. അങ്ങനെ നാടൻ പാട്ട് കലാകാരനായ രാമകൃഷ്‌ണനെ കല്യാണം കഴിച്ച് ഭർതൃവീട്ടിലെത്തി. പിന്നീടങ്ങോട്ട് ജീവിതോപാധി ബീഡി പ്പണിയായിരുന്നു. കുട്ടികൾ ഇല്ലാത്ത സങ്കടത്തിൽ രണ്ടു പേരുടെയും ജീവിതം മുന്നോട്ട് പോകുമ്പോഴാണ് 10 വർഷ ങ്ങൾക്ക് ശേഷം ഒരു മകൻ പിറക്കുന്നത്, രദുകൃഷ്‌ണൻ.
പിന്നെ സതിയേച്ചിയുടെ ലോകം അവനിലേക്ക് ചുരുങ്ങി. രാമകൃഷ്ണ‌ൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സതിയേച്ചിയുടെ ജീവിതത്തിൻ്റെ മറ്റൊരു വഴി തുറന്നു വരുന്നത്. രദുകൃഷ്‌ണൻ അപ്പോഴാണ് ഒരു ആടിനെ കി ട്ടുന്നത്. അയൽവാസിയായ ശശിയും അവന് ഒരു ആടി നെ കൊടുത്തു. ഈ ആടുകളെയും കുട്ടി സതിയേച്ചികുന്നിൻ മുകളിൽ മേയ്ക്കാൻ പോകും. മൂന്ന് നാല് മണിക്കൂ റുകൾ ആടുമായി സതിയേച്ചി കുന്നിൻ മുകളിലെ മരചോട്ടിലിരിക്കും.
അങ്ങനെ ഒരുദിവസം രദുകൃഷ്‌ണൻ അമ്മയോട് പറഞ്ഞു എനിക്ക് ‘പാത്തുമ്മയുടെ ആട്’ എന്ന പുസ്‌തകം കൊണ്ടത്തരണംന്ന്. വീടിനടുത്ത് ലൈബ്രറി കണ്ടിട്ടുണ്ട് ങ്കിലും ഇന്നുവരെ അവിടേക്ക് പോകാത്ത സതിയേച്ചി ‘പാത്തുമ്മയുടെ ആടി’നായി ലൈബ്രറിയിലേക്ക് പോയി.
മകൻ്റെ രസിച്ചുള്ള വായന കണ്ട സതിയേച്ചി പുസ്‌ത കം വാങ്ങി മറിച്ചു നോക്കി. അക്ഷരങ്ങൾ കുട്ടിവായിക്കാൻ അറിയാത്ത സതിയേച്ചി അതിലെ ചിത്രങ്ങൾ നോക്കു ന്നത് ശ്രദ്ധയിൽപ്പെട്ട രദു അമ്മയോട് ഒരു ചോദ്യം, “അ മ്മക്ക് വായിക്കണമെന്നുണ്ടോ?”
“ഞാൻ ഈ പ്രായത്തിൽ ഒക്കെ വായിച്ചിട്ട് എന്താക്കാ
നാ,” എന്നായിരുന്നു സതിയേച്ചിയുടെ ആദ്യ മറുപടി.
“അമ്മയ്ക്ക് വായിക്കണമെങ്കിൽ ഞാൻ സഹായിക്കാം, രദു ഇങ്ങനെ പറഞ്ഞപ്പോൾ സതിയേച്ചിയുടെ ഉള്ളിലും ഒരു തോന്നൽ ഉണ്ടാക്കി. പിന്നീടെല്ലാം വളരെ പെട്ടെന്നാ യിരുന്നു.
മൂന്നാം ക്ലാസിൽ വച്ച് സതിയേച്ചി നിർത്തിയ പഠനം അൻപതാം വയസ്സിൽ വീണ്ടും തുടങ്ങി. പതുക്കെ പതുക്കെ സതിയേച്ചി അത് പഠിച്ചെടുത്തു. അങ്ങനെ അക്ഷ രങ്ങൾ സതിയേച്ചിയുടെ വരുതിയിലായി. പിന്നീടങ്ങോട്ട് സതിയേച്ചിക്ക് വായന ലഹരിയായി മാറുകയായിരുന്നു. ‘പാത്തുമ്മയുടെ ആടി’ൽ തുടങ്ങിയ വായന ബഷീറിന്റെ മറ്റു കൃതികളിൽ നിന്നും, എം ടി, മാധവിക്കുട്ടി, ഒ വി വിജ യൻ, മുകുന്ദൻ, സി വി ബാലകൃഷ്‌ണൻ, അംബികാസുതൻ മാങ്ങാട്, യു കെ കുമാരൻ, ബെന്യാമിൻ, കെ ആർ മീര എന്നിങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തു കാരിലേക്ക് കടന്നു.
13 വർഷം കൊണ്ട് മലയാളത്തിലെ പ്രധാന നോവ ലുകളിൽ പലതും വായിച്ചു തീർത്തു ആടിനെ വളർത്തുന്ന ഈ വായനക്കാരി.
മലയാളത്തിൽ പുതുതായി ഇറങ്ങുന്ന പ്രധാനപ്പെട്ട നോവലുകളും ചെറുകഥകളും എല്ലാം സതിയേച്ചി വായിച്ചിരിക്കും. വായന മാത്രമല്ല അതുവഴി എഴുത്തുകാരു മായുള്ള ബന്ധവും സതിയേച്ചി ഊട്ടിഉറപ്പിക്കുന്നുണ്ട്. യു.കെ.കുമാരൻ്റെ ‘തക്ഷൻകുന്ന് സ്വരൂപം’ വായിക്കു മ്പോഴാണ് അതിലെ ചില കഥാപാത്രങ്ങൾക്ക് തന്റെ ജീവി തവുമായി ബന്ധമുള്ളത് പോലെ സതിയേച്ചിക്ക് തോന്നി യത്. പുസ്‌തകത്തിൽ നിന്ന് നമ്പർ എടുത്ത് എഴുത്തുകാരനെ വിളിച്ചു. അദ്ദേഹത്തോട് തന്റെ ജീവിതകഥ പറയുകയും ചെയ്തു‌. കുറച്ച് ദിവസങ്ങൾക്ക് ശേഷം വായന ശാലയിലെ ലൈബ്രറിയൻ സതിയേച്ചിയെ ഒരു ആഴ്‌ പ്പതിപ്പ് കാണിച്ചുകൊടുത്തു, യു. കെ. കുമാരൻ്റെ കഥ, കഥ യുടെ പേര് ‘ആടിനെ വളർത്തുന്ന വായനക്കാരി.’ അങ്ങ നെ ആ ചെറുകഥയിലൂടെ യു. കെ. കുമാരൻ സതിയേച്ചി യുടെ ജീവിതം മലയാളികളെ പരിചയപ്പെടുത്തി. സതി യേച്ചി ആടുകളെ വളർത്തുന്ന വായനക്കാരിയായി നാട് അറിഞ്ഞു. ഇതേ പേരിലുള്ള പുസ്‌തകം യു.കെ.കുമാരൻ സതിയേച്ചിക്കാണ് സമർപ്പിച്ചിരിക്കുന്നത്. കഥ വന്നതോടെ കഥാപാത്രത്തേടി ആളുകൾ എത്താൻ തുടങ്ങി. അതിൽ മലയാളത്തിലെ പല മുൻനിര എഴുത്തുകാരും ഉണ്ടായി രുന്നു. പലരും സതിയേച്ചിയെ വിളിച്ച് ആശംസകൾ അറി യിച്ചു. പുസ്‌തകങ്ങൾ സമ്മാനമായി നൽകി. പിന്നീട് പല വേദികളിലും എഴുത്തുകാരുമായി ഒന്നിച്ചിരുന്ന് വായന അനുഭവങ്ങൾ പങ്കുവച്ചു.
കാസർഗോഡ് ജില്ലയിലെ ബേടകം പഞ്ചായത്തിലെ കൊമ വീട്ടിൽ സതി വീണ്ടും എഴുതാൻ തുടങ്ങിയിരിക്ക യാണ്.. മൂന്നാം ക്ലാസിൽ വച്ച് നിർത്തിയ പഠനവും അമ്പ താം വയസിൽ നാടറിഞ്ഞ വായനക്കാരി ആയതുമായ സ്വന്തം ജീവിത കഥ..