
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാൾ ആലപ്പുഴ വലിയ ചുടുകാട്ടിൽ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ എകെജി പഠനഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി എട്ടിന് മൃതദേഹം തിരുവനന്തപുരത്തെ വി.എസിന്റെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്കും മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.
വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി.നാളെ സംസ്ഥാനത്ത് പൊതു അവധി സ്കൂളുകൾക്കും അവധി ബാധകമായിരിക്കും