വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്

ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയുംനാളെ ഴ്ച പോളിങ് ബുത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് ഇരു മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചാരണം അവസാനിച്ചതോടെ വീടുകള്‍ കയറി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. പരസ്യ പ്രചാരണം അവസാനിച്ചതോടെ മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയിലാണുള്ളത്. അതേസമയം കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിതിരഞ്ഞെടുപ്പും നാളെ നടക്കും. ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പും നാളെയാണ്.