ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി നാല് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.