പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

മുംബൈ: പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക്ഓഫ്ഇന്ത്യ(ആര്‍ബിഐ) റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട്പേടിഎംപേയ്മെന്റ്ബാങ്കിന്റെപക്കലുണ്ടെന്നുംആര്‍ബിഐവ്യക്തമാക്കി.

ബാങ്കിന്റെപ്രവര്‍ത്തനരീതിനിക്ഷേപകരുടെതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാ ണെന്ന്കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പേടിഎം പേയ്മെന്റ് ബാങ്കിനെതിരെദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണനടപടികളുടെ അവസാന ഘട്ടമായാണ് ലൈസന്‍സ് റദ്ദാക്കല്‍.

നേരത്തേപുതിയഉപഭോക്താക്കളെചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിബന്ധനകള്‍പാലിക്കുന്നതില്‍ബാങ്ക്പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ്എന്നിവയില്‍ആവര്‍ത്തിച്ചുള്ളമുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ്ലൈസന്‍സ്റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക്നല്‍കാനുള്ള തുകലഭ്യമാണെന്ന് ആര്‍ബിഐ അറിയിച്ചു. നിലവില്‍ ബാങ്കില്‍ പണമുള്ളവര്‍ക്ക് അത് തിരികെലഭിക്കുമെന്ന്ആര്‍ബിഐഉറപ്പുനല്‍കുന്നുണ്ടെങ്കിലും, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പുതിയ ബാങ്കിങ് സേവനങ്ങള്‍ ഇതോടെ പൂര്‍ണ്ണമായും നിലയ്ക്കും. പേടിഎം വാലറ്റുകളെയും മറ്റ് സേവനങ്ങളെയും ഇത് എങ്ങനെബാധിക്കുമെന്ന്കമ്പനിവരുംദിവസങ്ങളില്‍ വ്യക്തമാക്കും.

onwin