പതിറ്റാണ്ടുകൾക്കുശേഷം കോഴിക്കോടിന്ഒരു വനിതാ കോൺഗ്രസ്സ് മന്ത്രിക്ക് സാധ്യത തെളിയുന്നു.

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പതിമൂന്നു നിയോജക മണ്ഡലങ്ങളിൽ പന്ത്രണ്ട് ഇടങ്ങളിലും വലിയ വിജയമാണ് UDFന് കരസ്ഥമാക്കാൻ സാധിച്ചത്. ജില്ലയിലെ ആകയുള്ള പതിമൂന്നു സീറ്റുകളിൽ ബേപ്പൂർ ഒഴികെ പന്ത്രണ്ട് അസംബ്ലി സീറ്റുകളും UDF നേടിയെടുത്തത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ജില്ലയിലെ UDF പ്രവർത്തകർക്ക് സമ്മാനിച്ചത്. ഇതിൽ കോൺഗ്രസിന്റെ സീറ്റുകളിലെ എടുത്തു പറയേണ്ട വിജയം എലത്തൂരിലേതാണ്. മണ്ഡല രൂപീകരണത്തിന് ശേഷം ഒരിക്കലും യാതൊരു തരത്തിലുള്ള വിജയ സാധ്യത പോലും ഇല്ലാത്ത ശക്തമായ ഇടതുപക്ഷ മുന്നണിയുടെ കോട്ടയായാണ് എലത്തൂർ അറിയപ്പെടുന്നത്. ദീർഘ കാലം മന്ത്രിയും MLAയും ആയിരുന്ന NCPയുടെ ശ്രീ എ കെ ശശീന്ദ്രനെ 12162 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനു കോൺഗ്രസിലെ, ADVT VIDHYA BALAKRISHNAN തകർത്തെറിഞ്ഞ കാഴ്ചക്കാണ് കഴിഞ്ഞ ദിവസം നമ്മൾ സാക്ഷിയായത്. വളരെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന ,MBA , LLB ബിരുദധാരിയായ ഈ മിടുക്കിയാണ് എലത്തൂർ എന്ന LDFന്റെ പൊന്നാപുരം കോട്ട പൊളിച്ചടുക്കിയത്. രണ്ടു തവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായും നിലവിൽ KPCC ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരുകയാണ് VIDHYA . ശ്രീ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയവും പങ്കാളിയാവുകയും, 2017ൽ RUSSIA ൽ വെച്ച് നടന്ന ലോക യുവജന സമ്മേളനത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു മന്ത്രി സ്ഥാനത്തിന് ഹൈ കമാൻഡും കോൺഗ്രസ് നേതൃത്ത്വവും പ്രഥമ പരിഗണന നൽകുന്നതും ADVT VIDHYA BALAKRISHNAN ന് തന്നെയാണ് എന്നാണ് നൽകുന്ന സൂചനകൾ.

onwin