കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ കുട്ടികളിലെ വളർച്ചാ വ്യതിയാനങ്ങൾ കണ്ടെത്താനുള്ള സൗജന്യ ഏർളി ഇന്റെർവെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനും ഇഖ്‌റ തണൽ സൂപ്പർ സ്പെഷ്യലിറ്റി ഏർളി ഇന്റർവെൻഷൻ സെന്ററും സംയുക്തമായി 0 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൗജന്യ എർലി ഇന്റർവെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മേയ് 08, 2026-ന് രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ക്യാമ്പിൽ കുട്ടികളിലെ വിവിധ വളർച്ചാ വ്യതിയാനങ്ങൾ – സംസാര-ഭാഷാ പ്രശ്നങ്ങൾ, ചലനപരിമിതി, വളർച്ചാവൈകല്യങ്ങൾ (Developmental Delays), പെരുമാറ്റ പ്രശ്നങ്ങൾ, പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ, തുടങ്ങിയവ നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സയും ബോധവൽക്കരണവും നൽകുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ക്യാമ്പ് ബഹു. കോഴിക്കോട് മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യും.
ക്യാമ്പിൽ ഡോക്ടർ കൺസൾട്ടേഷൻ, ഓക്ക്യുപേഷണൽ തെറാപ്പിസ്റ്റ് , ബിഹേവിയറൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജുക്കേറ്റർ തുടങ്ങിയവരുടെ സേവനങ്ങൾ ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9778 429 511, 8594 099 066 ഈ നമ്പറിൽ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്,

നീതു. എൻ
പബ്ലിക് റീലേഷൻ ഓഫീസർ
ഇഖ്‌റ തണൽ സൂപ്പർ സ്പെഷ്യലിറ്റി ഏർളി ഇന്റർവെൻഷൻ സെന്റർ
(Opposite Bishop’s House Malaparamba)
8594099066

onwin