കോഴിക്കോട്: ഇൗ വർഷം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെയുഎച്ച്‌എസ്) നടത്തിയ എംഡി, എംഎസ് ഫൈനൽ പരീക്ഷയിൽ വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മികച്ച വിജയം നേടി. എട്ട് ഡിപ്പാർട്ട്‌മെന്റുകളിൽനിന്ന് പരീക്ഷയെഴുതിയ 16 പേരിൽ 15 പേരും വിജയിച്ചു.
2013ൽ ആരംഭിച്ച കോളേജിന്റെ ഉന്നത അക്കാദമിക് നിലവാരമാണ് ഇൗ ഫലം സൂചിപ്പിക്കുന്നതെന്ന് ആസ്‌റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മികച്ച ഫലം നേടുന്നതിനു വകുപ്പ് അധ്യക്ഷന്മാരും അധ്യാപകരും പിജി വിദ്യാർഥികളും കൂട്ടായി നടത്തിയ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
