Gold Rate Today: മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവന്തപുരം : നേരിയ വർധയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിന്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയിലെത്തി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 12,615 രൂപയായിരുന്നു വില.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,680 രൂപയും ഒരു പവന് 1,09,440 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെയും സ്വാധീനിക്കുന്നത്. എണ്ണവില ഉൾപ്പെടെയുള്ള ഘടകങ്ങളും വിപണിയിലെ അനിശ്ചിതത്വവും സ്വർണവിലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളിലേക്കാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയർന്നാൽ പലിശനിരക്കിൽ വർധന വരുത്താൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നടപടിയെടുക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ഡോളർ ശക്തിപ്പെടുന്നതിനും ബോണ്ട് യീൽഡ് ഉയരുന്നതിനും ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.