തിരുവനന്തപുരം |
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തലസ്ഥാനത്തെ കിഴക്കേക്കോട്ടയിൽ ഒരു മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതവും ജനജീവിതവും തടസ്സപ്പെട്ടു.
നൂറുകണക്കിന് ആളുകളാണ് മഴക്കെടുതിയിൽ ദുരിതത്തിലായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാരും വ്യാപാരികളും പ്രതിസന്ധിയിലായി.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
- ആലപ്പുഴ
- കോട്ടയം
- ഇടുക്കി
- എറണാകുളം
- മലപ്പുറം
- കോഴിക്കോട്
